ഇഞ്ചയ്ക്കൽ ബഷീർ നിസ്വാർത്ഥനായ പൊതുപ്രവർത്തകൻ: കുറുക്കോളി മൊയ്‌തീൻ എം.എൽ.എ

കൊല്ലം : കേരള മുസ്ലീം ജമാ അത്ത് കൗൺസിൽ സംസ്ഥാന സെക്രട്ടറിയും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് നേതാവുമായ ഇന്നലെ അന്തരിച്ച ഇഞ്ചയ്ക്കൽ ബഷീർ എല്ലാവർക്കും അനുകരിക്കാൻ പറ്റിയ ഒരു പൊതുപ്രവർത്തകനാണെന്ന് കുറുക്കോളി മൊയ്‌തീൻ എം. എൽ.എ പറഞ്ഞു. ഇഞ്ചയ്ക്കൽ ബഷീർ അനുസ്‌മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരള മുസ്ലീം ജമാ അത്ത് കൗൺസിൽ സംസ്ഥാന സെക്രട്ടറി നുജുമുദ്ദീൻ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഐ.യു.എം.എൽ ജില്ലാ പ്രസിഡൻ്റ് നൗഷാദ് യൂനിസ്, ജില്ലാ സെക്രട്ടറി അഡ്വ.സുൽഫിക്കർ സലാം,കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് അഞ്ചൽ ഇബ്രാഹിം,ഡി.സി.സി സെക്രട്ടറി സഞ്ജീവ് കുമാർ,സിയാദ് ഷാനൂർ, ഹാജി കെ.യു. ബഷീർ, ഹബീബ് മുഹമ്മദ്, കബീർ, ഫസിലുദ്ദീൻ ഹാജി, അബ്‌ദുറഹ്മാൻ കോയ, നിളാമുദ്ദീൻ മുസ്ലി യാർ, അസീം കുഞ്ഞ്,അബ്‌ദുൽ സലാം കാവൽപ്പുര, ഖുറേഷി, നവാസ്, സുമി താഹ, നൗഫീ ചേലക്കാൻ, കായിക്കര ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.