ജർമൻ സംഘം ഉദ്യോഗാർത്ഥികളെ തേടി സംസ്ഥാനത്ത്

തിരുവനന്തപുരം :ജർമൻ റെയിൽവേ സംരംഭത്തിൽ മലയാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ ചർച്ചയ്‌ക്കായി ജർമൻ പ്രതിനിധി സംഘം കേരളത്തിലെത്തി. തൊഴിൽമന്ത്രി വി.ശിവൻകുട്ടിയുമായി സംഘം കൂടിക്കാഴ്ച നടത്തി.

ജർമൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള റെയിൽവേ സംരംഭമായ ഡോയ്ച് ബാൻ 9000 കിലോമീറ്ററിൽ റെയിൽവേയുടെ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. പദ്ധതി 2030ന്‌ മുമ്പ്‌ പൂർത്തിയാക്കണം.

ഇതിനായി മെക്കാനിക്കൽ, സിവിൽ മേഖലയിൽനിന്നുള്ള ഐടിഐ, പോളിടെക്‌നിക്‌, എൻജിനിയറിങ്‌ വിദ്യാഭ്യാസ യോഗ്യതകളുള്ള ഉദ്യോഗാർഥികളെ ആവശ്യമുണ്ട്‌. അനുയോജ്യരായ ഉദ്യോഗാർഥികളെ കണ്ടത്തി അവർക്ക്‌ പരിശീലനം നൽകാൻ സംസ്ഥാന നൈപുണ്യ വികസന മിഷനായ കെയ്‌സിലൂടെ സാധിക്കുമോ എന്നത് ചർച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച