എൻസിപി സംസ്ഥാന കമ്മിറ്റി ഓഫീസ് തിരിച്ചുപിടിച്ച് പിസി ചാക്കോ പക്ഷം

തിരുവനന്തപുരം : എൻസിപി സംസ്ഥാന കമ്മിറ്റി ഓഫീസ് തിരിച്ചുപിടിച്ച് പി സി ചാക്കോ
പക്ഷം. മുൻ ജില്ലാ അധ്യക്ഷൻ അജി ആട്ടുകാലിനെ പുറത്താക്കിയതിന് പിന്നാലെ ആണ് നടപടി.
സംഘർഷ സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് ഓഫീസിന് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.ജില്ലാ അധ്യക്ഷൻ അജി ആട്ടുകാലിന്റെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ചു നിരവധി നേതാക്കൾ നേരത്തെ പാർട്ടിയിൽ നിന്ന് രാജി വച്ചിരുന്നു. പിസി ചാക്കോക്കെതിരെ വിമത നീക്കം നടത്തിയെന്ന ആരോപണവും അജിക്കെതിരെ ഉയരുന്നുണ്ട്.