ഇരവിപുരം :തെരുവുനായ്ക്കളുടെ ശല്യത്തിൽ നട്ടം തിരിയുകയാണ് ഇരവിപുരം പ്രദേശവാസികൾ. ജനനിബിഡ പ്രദേശങ്ങളിൽ നായകൾ കൂട്ടത്തോടെ എത്തുകയാണ്. ഇവ തമ്മിൽ വഴക്കുണ്ടാക്കുന്നത് ഭീകരമായ സ്ഥിതിയാണുണ്ടാക്കുന്നത്. ചിതറി ഓടുന്ന നായകൾ കടകളിലേക്കും ആൾക്കൂട്ടത്തിലേക്കും ഓടിക്കയറുന്നത് പതിവാണ്. ബസ് സ്റ്റാൻഡ് പരിസരത്തും ഓട്ടോ സ്റ്റാൻഡുകളിലും മാർക്കറ്റ് പരിസരത്തും ഏത് സമയത്തും തെരുവുനായ ശല്യമുണ്ട്. കാൽനടയാത്രക്കാർക്കും, സ്കൂൾ കുട്ടികൾക്കും വലിയ ഭീഷണിയായി നായക്കൂട്ടം വളർന്നിട്ടുണ്ട്.
വീട്ടിൽ വളർത്തുന്ന ആടുകളെയും, കോഴികളെയും തെരുവ് നായ്ക്കൾ കൊല്ലുന്നതും പതിവായിരിക്കുകയാണ്.
നായശല്യം ഒഴിവാക്കുന്നതിന് കോർപ്പറേഷൻ നടപടി സ്വീകരിക്കുന്നില്ല. അടിയന്തരമായി പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയില്ലെങ്കിൽ കോർപ്പറേഷനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.