ഇ ഡി ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്. എ എസ് ഐ പിടിയിൽ

ബാംഗ്ലൂർ :കർണാടകയിലെ ബീഡിക്കമ്പനി ഉടമ കോൾനാട് നർഷ സ്വദേശി എം.സുലൈമാൻ്റെ വീട്ടിൽ വ്യാജ റെയ്‌ഡ് നടത്തി 45 ലക്ഷം രൂപ കവർന്ന കേസിൽ കൊടുങ്ങല്ലൂർ സ്റ്റേഷനിലെ എഎസ്ഐ അറസ്റ്റിൽ. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ
ഏർവാടിക്കാരൻ ഷഹീർ
ബാബുവിനെ (50) ആണ് ദക്ഷിണ
കന്നഡ ജില്ലയിലെ വിട്ട്ള പൊലീസ്
സ്റ്റേഷനിൽ നിന്നുള്ള പ്രത്യേക
അന്വേഷണ സംഘം അറസ്റ്റ്
ചെയ്തത്. ഇ.ഡി ഉദ്യോഗസ്ഥർ
ചമഞ്ഞെത്തിയായിരുന്നു പ്രതി ഉൾപ്പെടെയുള്ള സംഘം പണം കവർന്നത്. കവർച്ചയിൽ ഷഹീറിനൊപ്പം പങ്കെടുത്ത 3 പേരെ കൊല്ലത്തുനിന്നു കഴിഞ്ഞ മാസം അന്വേഷണസംഘം
പിടികൂടിയിരുന്നു.