തൃശ്ശൂർ :നഗരത്തെ ഞെട്ടിച്ച ചാലക്കുടി പോട്ട ബാങ്ക് കവർച്ച കേസിലെ പ്രതി പിടിയിൽ. ചാലക്കുടി ആശാരിക്കാട് സ്വദേശി റിജോ ആന്റണിയാണ് പിടിയിലായത്. 36 മണിക്കൂറിനു ശേഷം പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
മുഖംമൂടിയും ഹെല്‍മറ്റും ധരിച്ചെത്തിയ മോഷ്ടാവ് ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് ബാങ്കിൽ നിന്ന് 15 ലക്ഷം രൂപ മോഷ്ടിച്ചത്. സിസിടിവിയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണ സംഘത്തിന്റെ ആദ്യം മുതൽ തന്നെയുള്ള നിഗമനം പ്രതി മലയാളി ആണെന്ന് തന്നെയായിരുന്നു.
തുടർന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ആണ് പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചത്. മോഷണത്തിന് ഉപയോഗിച്ച വാഹനവും കണ്ടെത്തിയിട്ടുണ്ട്.
കടബാധ്യത കാരണമാണ് മോഷണം നടത്തിയത് എന്നാണ് പ്രതി പോലീസിനോട് വെളിപ്പെടുത്തിയത്. അതേസമയം ആഡംബരം ജീവിതം നയിക്കുന്ന ആളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.