കണ്ണൂർ : പാപ്പനശ്ശേരിയിൽ നാലുമാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശികളുടെ കുഞ്ഞിനെയാണ് ഇവർ താമസിച്ചിരുന്ന കോർട്ടേഴ്സിന് സമീപത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തമിഴ്നാട്ടിൽ നിന്ന് ജോലിക്കായി കേരളത്തിൽ എത്തിയവരായിരുന്നു കുഞ്ഞിന്റെ മാതാപിതാക്കൾ. മരണത്തിൽ അസ്വാഭാവികത അനുഭവപ്പെട്ടതിനെ തുടർന്ന് വളപട്ടണം പോലീസ് അന്വേഷണം ആരംഭിച്ചു.
Prev Post