പത്തനംതിട്ട: കളക്ടറേറ്റിന് ബോംബ് ഭീഷണി. പത്തനംതിട്ട ജില്ലാ കളക്ടറേറ്റിനാണ് ബോംബ് ഭീഷണി ഉണ്ടായത്.
കളക്ടറുടെ ഔദ്യോഗിക മെയിലിലാണ് ഭീഷണി സന്ദേശം എത്തിയത്. അഫ്സൽ ഗുരുവിനെ
തൂക്കിലേറ്റിയതിന്റെ പ്രതിഷേധമായി സ്ഫോടനം നടത്തുമെന്നാണ് ഭീഷണിയിൽ പറഞ്ഞിരിക്കുന്നത്.
2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തീഹാർ ജയിലിൽ കഴിഞ്ഞിരുന്ന അഫ്സൽ ഗുരുവിന്റെ ദയാ ഹർജി സുപ്രീംകോടതിയും പ്രസിഡണ്ടും തള്ളിയതോടെ 2013 ഫെബ്രുവരി 9-ന് ആണ് തൂക്കിലേറ്റിയത്.
പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി ജീവനക്കാരെ ഒഴിപ്പിച്ച് വ്യാപക പരിശോധന ആരംഭിച്ചു.