ദില്ലി : കെജ്‌രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. എൻഫോഴ്സ്മെന്റ് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യാൻ എത്തിയ പന്ത്രണ്ടംഗ സംഘമാണ് ഡൽഹി മുഖ്യമന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.ദില്ലി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി കെജ്രിവാളിന്റെ
അറസ്റ്റിനെ തുടർന്ന് എഎപി പ്രവർത്തകർ പ്രതിഷേധം ശക്തമാക്കിയതോടെ ഡൽഹിയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി.
ലോക്സഭാ ഇലക്ഷൻ അടുത്ത സമയത്ത് ഉണ്ടായ നടപടി ബിജെപിയുടെ രാഷ്ട്രീയ പകപോക്കൽ ആണെന്ന് ഇന്ത്യ മുന്നണി നേതാക്കൾ പറഞ്ഞു. മുന്നണി ഒറ്റക്കെട്ടായി ഈ നീക്കത്തെ നേരിടുമെന്നും അറിയിച്ചു.