മണ്ണിടിച്ചിലിൽ കാണാതായ അർജുനനായി തെരച്ചിൽ തുടരുന്നു

ബാംഗ്ലൂർ : കർണാടകയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ട്രക്ക് ഡ്രൈവർ അർജുന് വേണ്ടി തിരച്ചിൽ തുടരുന്നു. ഇന്ത്യൻ നേവിയും എൻ ടി ആർ എഫ് സംഘാംഗങ്ങളും സംയുക്തമായാണ് തിരച്ചിൽ തുടരുന്നത്.
ദീർഘദൂരത്തെ യാത്രയ്ക്കുശേഷം വിശ്രമത്തിനായാണ് നാല് ദിവസം മുൻപ് മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് അർജുൻ ട്രക്ക് നിർത്തിയിട്ടിരുന്നത്.
ഇന്നും അർജുണിന്റെ ഫോൺ ബെല്ലടിച്ചതായി കുടുംബാംഗങ്ങൾ വ്യക്തമാക്കി.
അതേസമയം അർജുനൻ ഓടിച്ച വാഹനം സമീപത്തുള്ള നദിയിലേയ്ക്ക് മറിഞ്ഞിട്ടില്ലെന്ന് നേവി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചു.

മണ്ണിനടിയിൽ എത്ര വാഹനങ്ങൾ ഉണ്ടെന്നോ ആളുകൾ ഉണ്ടെന്നോ കൃത്യമായ വിവരം ലഭ്യമായിട്ടില്ല.

പ്രതികൂല കാലാവസ്ഥയാണ് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ പി ഗണേഷ് കുമാർ പറഞ്ഞു.തെരച്ചിൽ ഏകോപിപ്പിക്കാൻ എറണാകുളം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.