പട്ടാഴിമുക്കിൽ അപകടം പ്രതികരണവുമായി മരിച്ച ഹാഷിമിന്റെ പിതാവ്

പത്തനംതിട്ട : അടൂർ പട്ടാഴിമുക്കിൽ വാഹനാപകടത്തിൽ മരണപ്പെട്ട ഹാഷിം ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്.
പൊതുകാര്യങ്ങളിൽ ഇടപെടുന്ന ഹാഷിം ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ പിതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മകന് നല്ല മനക്കരുത്താണ്. നാട്ടിലെ പൊതുവിഷയങ്ങളിൽ ഇടപെടുന്ന ആളാണ് ഹാഷിം, ഉടൻ തിരിച്ചുവരാമെന്നും പറഞ്ഞാണ് ഇന്നലെ ഫോൺ വന്നപ്പോൾ വീട്ടിൽ നിന്ന് യാത്ര പറഞ്ഞിറങ്ങിയത്.പിന്നീട് കേട്ടത് അപകട വാർത്ത ആണെന്നും ഹാഷിമിനൊപ്പം മരണപ്പെട്ട അനുജയെ അറിയില്ലെന്നും ഹാഷിമിന്റെ പിതാവ് പറഞ്ഞു.

അതേസമയം കാറിനുള്ളിൽ മൽപ്പിടുത്തം നടന്നതായും കാറിൽ നിന്ന് അനുജ രക്ഷപെടാൻ ശ്രമിച്ചതായും ദൃക്സാക്ഷി പറഞ്ഞു.
സംഭവത്തിൽ വിശദമായ പരിശോധന നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്ന് പത്തനംതിട്ട എസ്പി അറിയിച്ചു .