തൃശ്ശൂർ : തൃശ്ശൂരിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച സുരേഷ് ഗോപി ലൂർദ് പള്ളിയിലെത്തി മാതാവിന് സ്വർണ്ണ കൊന്ത സമർപ്പിച്ചു.
മുൻ മുഖ്യമന്ത്രി കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിനുശേഷം ആണ് പള്ളിയിൽ എത്തി മാതാവിന് സ്വർണ്ണക്കൊന്ത സമർപ്പിച്ചത്.
തിരഞ്ഞെടുപ്പിനു മുൻപ് സുരേഷ് ഗോപി ലൂർദ് മാതാവിന് സ്വർണ്ണകിരീടം സമർപ്പിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടായിരുന്നു.