തമിഴ്നാട്ടിൽ മദ്യദുരന്തം; 13 പേർ മരിച്ചു

ചെന്നൈ : തമിഴ്നാട്ടിൽ വ്യാജ മദ്യദുരന്തം. തമിഴ്നാട് കള്ളകുറിശ്ശിയിൽ ഉണ്ടായ വിഷ മദ്യദുരന്തത്തിൽ 13 പേർ മരിച്ചു.
ഗുരുതരാവസ്ഥയിലായ 60 പേരെ സേലം, തിരുവണ്ണാമലൈ തുടങ്ങിയ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ മദ്യത്തിൽ മെത്തനോളിന്റെ അംശം കണ്ടെത്തി.
പാക്കറ്റുകളിൽ മദ്യവിൽപ്പന നടത്തിയ ഗോവിന്ദരാജനെ പോലീസ് പിടികൂടി.
അതേസമയം സംഭവത്തിൽ കർശന നടപടിയുമായി സ്റ്റാലിൻ സർക്കാർ രംഗത്ത് എത്തി.
അന്വേഷണ വിധേയമായി കളക്ടറെ സ്ഥലം മാറ്റി. എസ്.പിയേയും , ലഹരി വിരുദ്ധ സ്കോഡിലെ ഉദ്യോഗസ്ഥരേയും അടിയന്തരമായി സസ്പെൻഡ് ചെയ്തു.
ഗുരുതരാവസ്ഥയിലായവരെ
ചികിത്സിക്കാൻ പ്രത്യേക സംഘത്തെ സർക്കാർ ചുമതലപ്പെടുത്തി.
കുറ്റക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു.