കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, സിപിഎം ഉരുക്കുകോട്ടയായ കണ്ണൂരിൽ പാർട്ടിയെ വെട്ടിലാക്കി മുതിർന്ന നേതാവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ടു. പാർട്ടിയുടേത് ധാർമികതയില്ലാത്ത നടപടിയാണെന്ന് ആരോപിച്ച അദ്ദേഹം, തളിപ്പറമ്പ് മണ്ഡലത്തിൽ പാർട്ടി സ്ഥാനാർത്ഥി പി.കെ. ശ്യാമളയ്ക്കെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചു. കണ്ണൂരിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ടുള്ള തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ കലഹം; ഹാൻവീവ് ചെയർമാൻ സ്ഥാനം ഒഴിഞ്ഞു നിലവിൽ ഹാൻവീവ് (Hanveev) ചെയർമാനായി…
എഡിഎം നവീൻ ബാബുവിന്റെ മരണം: തുടർഅന്വേഷണത്തിന് കോടതി ഉത്തരവിട്ടു
തലശേരി: അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് തുടർഅന്വേഷണം നടത്താൻ തലശേരി ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. അന്വേഷണ റിപ്പോർട്ടിൽ നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഉന്നയിച്ച ആക്ഷേപങ്ങൾ പരിഗണിച്ചാണ് കോടതി നടപടി. നാല് പ്രധാന കാര്യങ്ങളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. ഹർജിയിലെ ആവശ്യങ്ങൾ ഭാഗികമായാണ് കോടതി അനുവദിച്ചത്. കേസിലെ പ്രതിയായ പി.പി. ദിവ്യയുടെ ഫോൺ രേഖകൾ പൂർണ്ണമായും ശേഖരിക്കണമെന്നും ഡിലീറ്റ് ചെയ്ത ചാറ്റുകൾ ഉൾപ്പെടെ വീണ്ടെടുക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്….





