കശുവണ്ടി തൊഴിലാളികളുടെ കൂലി വർദ്ധനവിൽ ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കണം : സി ഐ ടി യു

കൊല്ലം : തൊഴിലാളി, തൊഴിലുടമ സർക്കാർ പ്രതിനിധികൾ  ചേർന്ന് ഐ.ആർ.സി യോഗം കൂടി ധാരണയിൽ എത്തിയ കശുവണ്ടി തൊഴിലാളികളുടെ കൂലി വർദ്ധനവ് തൊഴിലാളികൾക്ക് ലഭ്യമാക്കാൻ ഉടൻ സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന ആവശ്യം ഉന്നയിച്ച് സി.ഐ.ടി.യു സംസ്ഥാന പ്രസിഡണ്ട് ടി പി രാമകൃഷ്ണൻ എംഎൽഎ, സംസ്ഥാന ട്രഷറർ നന്ദകുമാർ എംഎൽഎ, കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ എന്നിവർ തൊഴിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് നിവേദനം നൽകി.

വിജ്ഞാപനം ഉടൻ പുറപ്പെടുവിച്ച് തൊഴിലാളികൾക്ക് കൂലി വർദ്ധനവ് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. ഏറ്റവും വലിയ കൂലി വർദ്ധനവാണ് ഇത്തവണ തൊഴിലാളികൾക്ക് ഐ.ആർ.സി ചർച്ചയിലൂടെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. 23% കൂലിയാണ് വർദ്ധനവ് നൽകാൻ ധാരണയായിട്ടുള്ളത്.