തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീപിടുത്തം: സർജിക്കൽ ഐസിയുവിൽ നിന്ന് രോഗികളെ മാറ്റി
Kerala

തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീപിടുത്തം: സർജിക്കൽ ഐസിയുവിൽ നിന്ന് രോഗികളെ മാറ്റി

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി വാർഡിലെ സർജിക്കൽ ഐസിയുവിൽ തീപിടുത്തം. ഇന്ന് രാവിലെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഐസിയുവിൽ പുക ഉയർന്നതോടെ രോഗികളെയും ജീവനക്കാരെയും അതിവേഗത്തിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

​തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളെ മറ്റ് ഐസിയു ബ്ലോക്കുകളിലേക്കും വാർഡുകളിലേക്കുമാണ് മാറ്റിക്കൊണ്ടിരിക്കുന്നത്. ആശുപത്രി ജീവനക്കാരും ഫയർഫോഴ്സും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പുക നിറഞ്ഞത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ആശങ്കയുണ്ടാക്കി.

​നിലവിൽ ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ പൂർണ്ണമായും അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായോ മറ്റ് അനിഷ്ട സംഭവങ്ങളോ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ആശുപത്രിയിലെ വൈദ്യുത ബന്ധം താൽക്കാലികമായി വിച്ഛേദിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.

17/03/2026
March 2026
S M T W T F S
1234567
891011121314
15161718192021
22232425262728
293031  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534