വിമാനത്താവളത്തിലെ വനിതാ ഉദ്യോഗസ്ഥ റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐ.ബി ഉദ്യോഗസ്ഥയെ റെയിൽവേ പാളയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട അതിരുങ്കൽ കാരക്കാകുഴി പുഴിക്കോടത്ത് വീട്ടിൽ മധുസൂദനന്റെ മകൾ മേഘ മധു (25) വാണ് മരിച്ചത്.
ഒരു വർഷം മുമ്പാണ് എമിഗ്രേഷൻ വിഭാഗത്തിൽ മേഘ ജോലിയിൽ പ്രവേശിച്ചത്. രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്നിറങ്ങിയ മേഘയുടെ മൃതദേഹം പേട്ടക്കും ചാക്കക്കും ഇടയിലെ റെയിൽപാളത്തിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പേട്ട പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.