എംപിമാരുടെ ശമ്പളവും പെൻഷനും വർദ്ധിക്കും

ദില്ലി : പാർലമെന്‍റ് അംഗങ്ങള്‍ക്ക് 24 ശതമാനം ശമ്പള വർദ്ധനവ് മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ. 2023 ഏപ്രില്‍ ഒന്നുമുതല്‍ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പളം ഉയർത്തുന്നത്.
ദൈനംദിന ചെലവുകള്‍ക്കായുള്ള ബത്ത 25 ശതമാനവും ഇതോടെ എം.പിമാരുടെ പ്രതിമാസ ശമ്പളം ഒരുലക്ഷം രൂപയില്‍നിന്ന് 1.24 ലക്ഷവും ഡെയിലി അലവൻസ് 2000 രൂപയില്‍നിന്ന് 2500 രൂപയായും ഉയരും.കാലാവധി തീരുന്ന എം.പിമാർക്ക് ഇതുവരെ 25,000 രൂപയാണ് പെൻഷൻ നല്‍കിയിരുന്നത് ഇതു 31,000 രൂപയായി ഉയരും.ഇത് സംബന്ധിച്ച കേന്ദ്ര വിജ്ഞാപനം പുറത്തിറങ്ങി.