മാവേലിക്കര : മദ്യ ലഹരിയിൽ അമ്മയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ മകൻ പിടിയിൽ. ബിനീഷ് (30) ആണ് മാവേലിക്കര പോലീസിന്റെ പിടിയിലായത്.
ഒരു കാൽ മുറിച്ചു മാറ്റിയതിനെ തുടർന്ന് പര സഹായത്താൽ രോഗശയ്യയിൽ കഴിഞ്ഞുവന്ന വെട്ടിയാർ, കല്ലിമേൽ, ബിനീഷ് ഭവനത്തിൽ, മോഹനൻ ആചരിയുടെ ഭാര്യ ലളിത (60) ആണ് കൊല്ലല്ലപ്പെട്ടത്.സംഭവം നടക്കുന്നത് ജനുവരി 13ന് വൈകുന്നേരത്തോടുകൂടിയാണ് കൊല്ലപ്പെട്ട ലളിതയുടെ ആദ്യ വിവാഹത്തിലെ മകളെ ബിനീഷ് അമ്മയ്ക്ക് സുഖമില്ലായെന്നും, അനക്കമില്ലാതെ കിടക്കുന്നു എന്ന് പറഞ്ഞു ഫോണിൽ വിളിച്ചറിയിച്ചതിനുസരിച് മകളും അടുത്ത ബന്ധുക്കളും വന്നു ലളിതയെ മാവേലിക്കര ജില്ലാ ഗവണ്മെന്റ ആശുപത്രിയിൽ എത്തിച്ചു.പരിശോധന നടത്തിയ ഡോക്ടർ മരണം സ്ഥിരീകരിക്കുകയും, മൃതദേഹത്തിന്റെ കഴുത്തിൽ ചുവന്ന നിറത്തിൽ ഒരു പാടുള്ളതായി കാണുന്നു എന്ന് പറഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ മാവേലിക്കര പോലീസിൽ വിവരമറിയിക്കുകകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പോലീസ് സ്ഥിതിഗതികൾ മനസ്സിലാക്കിയ ശേഷം സംശയം തോന്നിയ ബിനീഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ബിനീഷ് താൻ രാവിലെ വീട്ടിൽ നിന്നും പോയെന്നും തിരികെ വീട്ടിൽ വൈകുന്നേരത്തോടെ വരുമ്പോൾ അമ്മ അനക്കമില്ലതെ കട്ടിലിൽ കിടക്കുകയായിരുന്നു എന്ന് പറയുകയും വീടിനടുത്തുള്ള സുഹൃത്ത് തന്നെ ഫോണിൽ വിളിച്ചിട്ട് കിട്ടാഞ്ഞത് കൊണ്ട് ബിനീഷ് വീട്ടിൽ വരുന്നതിന് മുൻപ് വീട്ടിൽ വന്നു പോയിട്ടുണ്ടെന്നും പറഞ്ഞു പ്രാഥമിക ഘട്ടത്തിൽ അന്വേഷണം സുഹൃത്തിലേക്ക് വഴി തിരിച്ചുവിട്ടു. സുഹൃത്തിനെ കൂട്ടികൊണ്ട് വന്ന് ചോദ്യം ചെയ്തതിൽ ബിനീഷിനെ ഫോണിൽ വിളിച്ചിട്ട് എടുക്കാത്തതുകൊണ്ട് ബിനീഷിനെ തിരക്കി വൈകുന്നേരം അഞ്ചര മണിയോടെ താൻ ബിനീഷിന്റെ വീട്ടിൽ എത്തി എന്നും ആ സമയത്ത് വീടിന്റെ കതകും, ജനലും എല്ലാം അടച്ചിട്ടിരുന്നതിനാൽ ബിനീഷ് ഉണ്ടോ എന്ന് തിരക്കിയപ്പോൾ ബിനീഷ് ഇല്ലായെന്ന് ആരോ അകത്തു നിന്നും പറഞ്ഞു അപ്പോൾ തന്നെ താൻ വീട്ടിലേക്ക് തിരികെ പോന്നു എന്നും പറഞ്ഞു.ദൃക്സാക്ഷികളും, സാഹചര്യ തെളിവുകളും ഇല്ലാത്ത കേസിന്റെ ദുരൂഹത നീക്കി കേസ് തെളിയിക്കുന്നതിനായി ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡി. വൈ. എസ്. പി. എം.കെ. ബിനു കുമാറിന്റെ മേൽനോട്ടത്തിൽ മാവേലിക്കര പോലീസ് ഇൻസ്‌പെക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു അന്വേഷണം ആരംഭിച്ചു. കൃത്യം നടന്ന വീട്ടിലും പരിസരപ്രദേശങ്ങളിലും അന്വേഷണം നടത്തുകയും, വണ്ടാനം മെഡിക്കൽ കോളേജിൽ വച്ച് മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായ ശേഷം ഫോറൻസിക് സർജനിൽ നിന്നും കിട്ടിയ വിവരത്തിൽ നിന്നും സംഭവത്തിന്റെ യഥാർത്ഥ ചിത്രം മനസിലാക്കിയ ശേഷം അന്വേഷണം സംഘം ബിനീഷിനെ വിശദമായി കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നും പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. രാവിലെ വീട്ടിൽ നിന്നും പോയ ബിനീഷ് മദ്യ ലഹരിയിൽ വൈകുന്നേരം 4.30 മണിക്ക് ശേഷം വീട്ടിൽ എത്തി. മദ്യപിക്കുന്നതിനെ ചൊല്ലി ലളിതയും ബിനീഷും തമ്മിൽ വഴക്ക് ഉണ്ടാകുകയും രോഗശയ്യയിൽ കിടക്കുന്ന അമ്മയെ പരിചരിക്കുന്നതിലുള്ള ബുദ്ധിമുട്ടും, മദ്യപിക്കുന്നതിനെ എതിർത്തു പറയുന്നതും കേട്ട് അമിത ദേഷ്യത്താൽ നിയന്ത്രണം വിട്ട ബിനീഷ് ലളിതയുടെ കഴുത്തിൽ മാക്സി ചുറ്റി ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക ശേഷം വാതിലും ജനലുമൊക്കെ അടച്ചു അകത്തു ഇരിന്നു ഒരു സാധാരണ മരണമായി വരുത്തിതീർക്കാൻ ആലോചന നടത്തുമ്പോളാണ് സുഹൃത്ത് ബിനീഷിനെ തിരക്കി വീട്ടിലേക്ക് വരുന്നത് സുഹൃത്തിനെ ഒഴിവാക്കാനും, സുഹൃത്ത് വരുമ്പോൾ താൻ വീട്ടിൽ ഇല്ലായിരുന്നു എന്ന് സ്ഥാപിച്ചെടുക്കാനും വേണ്ടി ശബ്ദംമാറ്റി ബിനീഷ് ഇവിടെയില്ല എന്ന് പറയുകയും ചെയ്തു..കൊലപ്പെടുത്താൻ ഉപയോഗിച്ച മാക്സി അടുത്തുള്ള പൊന്തകാട്ടിൽ കൊണ്ട് ഉപേക്ഷിച്ചു അതിന് ശേഷം താൻ വീട്ടിലേക്ക് വരുമ്പോൾ അമ്മ കട്ടിലിൽ അനക്കമില്ലാതെ കിടക്കുന്നു എന്ന് പെട്ടന്ന് കാണുമ്പോൾ ഉണ്ടാകുന്ന ഒരു പ്രതീതിയുണ്ടാക്കി അയൽ വാസികളെയും, സഹോദരിയെയുമൊക്കെ അറിയിക്കുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
ജിതേഷ് കരുനാഗപ്പള്ളി