തിരുവനന്തപുരം : അസാധാരണമായ രീതിയിൽ ഗവർണറുടെ നയപ്രഖ്യാപനം. കേന്ദ്രസർക്കാരിനെതിരെ വിമർശനങ്ങൾ നിറഞ്ഞ നയപ്രഖ്യാപന പ്രസംഗത്തിന്റെ പൂർണ്ണരൂപം വായിക്കാതെ അവസാന ഭാഗം മാത്രം വായിച്ച് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു ഗവർണർ.ഒരു മിനിറ്റ് 17 സെക്കൻഡ് മാത്രം നീളുന്നതായിരുന്നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം.
നിയമസഭയിൽ എത്തിയ ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയൻ സ്പീക്കർ എ എൻ ഷംസീർ പാർലമെന്ററി കാര്യമന്ത്രി എൻ രാധാകൃഷ്ണൻ എന്നിവർ സ്വീകരിച്ചു.
മുഖ്യമന്ത്രി ബൊക്ക നൽകി സ്വീകരിച്ചെങ്കിലും മുഖത്ത് നോക്കാതെ ആയിരുന്നു ഗവർണർ തിരിച്ചു പ്രതികരിച്ചത്.
ഗവർണർ നിയമസഭയിൽ നിന്ന് പോയതിന് പിറകെ ഇന്നത്തെ നിയമസഭാ സമ്മേളനം അവസാനിപ്പിച്ചു.
അതേസമയം ഗവർണറുടെ നടപടി പൊതുസമൂഹം വിലയിരുത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പ്രതികരിച്ചു.