ആലുവയില്‍ നിന്ന് ഒരു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയ ഇതരസംസ്ഥാനക്കാർ അറസ്റ്റില്‍. ആസാം സ്വദേശിയും ഭിന്ന ലിംഗക്കാരിയുമായ റിങ്കി (20) സുഹൃത്ത് ആസാം നാഗോണ്‍ സ്വദേശിയുമായ റാഷിദുല്‍ ഹഖ് (29) എന്നിവരെയാണ് ആലുവ പോലീസ് രണ്ട് മണിക്കൂർ നേരത്തെ സാഹസികമായ അന്വേഷണത്തിനൊടുവില്‍ പിടികൂടിയത് ബീഹാർ സ്വദേശിനിയുടെ ഒരു മാസം പ്രായമായ ആണ്‍കുട്ടിയെയാണ് തട്ടിയെടുത്തത്. കുട്ടിയെ തട്ടിക്കൊണ്ടു പോയി 70000 രൂപ ആവശ്യപ്പെട്ടതായി 14 ന് രാത്രി 8 മണിയോടെയാണ് സ്റ്റേഷനില്‍ വിവരം ലഭിക്കുന്നത്. തുടർന്ന് പോലീസ് പാർട്ടി…
മുക്കുപണ്ടം പണയം വെച്ചു പണംതട്ടിയ കേസുകളിലെ പ്രതി അറസ്റ്റില്‍
മുക്കുപണ്ടം പണയംവെച്ചു ധനകാര്യസ്ഥാപനത്തില്‍ നിന്നും പണം തട്ടിയെടുത്ത പ്രതികള്‍ പിടിയിലായി. ആദിനാട്, കേശവപുറത്ത് വടക്കതില്‍, രാജന്‍ മകന്‍ പ്രതാപ് ചന്ദ്രന്‍ (50) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. ഓച്ചിറ ഹൗസിംഗ് സഹകരണ സംഘത്തിന്‍റെ ആദിനാട് ബ്രാഞ്ചിലും കുലശേഖരപുരം സര്‍വീസ് സഹകരണ സൊസൈറ്റിയിലും അമ്പനാട്ട്മുക്ക് പുത്തന്‍ തെരുവ് ബ്രാഞ്ചിലും പല ദിവസങ്ങളിലായി ഇയാള്‍ വ്യാജ സ്വര്‍ണ്ണാഭരണങ്ങള്‍ പണയപ്പെടുത്തി മുപ്പത്തിനാല് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തിരുന്നു.
ക്രിസ്‌മസ് ന്യൂ ഇയര്‍ ബമ്ബര്‍ ലോട്ടറി കളര്‍പ്രിന്റ് വിറ്റ് ഡിവൈഎഫ്‌ഐ നേതാവ്, ടിക്കറ്റെടുത്തവര്‍ക്ക് സമ്മാനമടിച്ചതോടെ കുടുങ്ങി
പുനലൂർ..ക്രിസ്മസ്, ന്യൂ ഇയർ ബമ്ബർ ലോട്ടറികളുടെ കളർ പകർപ്പെടുത്ത് വില്പന നടത്തിയെന്ന പരാതിയില്‍ ലോട്ടറി വില്പനക്കാരനായ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍ ഡി.വൈ.എഫ്.ഐ പുനലൂർ നോർത്ത് കമ്മിറ്റി മുൻ സെക്രട്ടറിയും പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനുമായ വാളക്കോട് ടി.ബി ജംഗ്ഷൻ കുഴിയില്‍ വീട്ടില്‍ ബൈജു ഖാനാണ് (38) അറസ്റ്റിലായത്. ടി.ബി ജംഗ്ഷനിലെ അല്‍ഫാന ലക്കി സെന്റർ വഴിയാണ് തട്ടിപ്പ് നടത്തിയത്. പകർപ്പെടുത്ത് വില്പന നടത്തിയ ചില ടിക്കറ്റുകള്‍ക്ക് സമ്മാനം ലഭിച്ചിരുന്നു. ഇതോടെ ഒറിജിനല്‍…



