Date: March 28th, 2026

എൻട്രൻസ് പരിശീലന രംഗത്ത് ഗോകുലം വിപ്ലവം; 250 കോടിയുടെ ‘ഫ്യൂച്ചർ’ പദ്ധതിക്ക് തുടക്കം; ലക്ഷ്യം കുറഞ്ഞ ഫീസിൽ മികച്ച കോച്ചിംഗ്
Kerala

എൻട്രൻസ് പരിശീലന രംഗത്ത് ഗോകുലം വിപ്ലവം; 250 കോടിയുടെ ‘ഫ്യൂച്ചർ’ പദ്ധതിക്ക് തുടക്കം; ലക്ഷ്യം കുറഞ്ഞ ഫീസിൽ മികച്ച കോച്ചിംഗ്

കൊച്ചി: ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ഗോകുലം ഗ്രൂപ്പും രാജ്യത്തെ പ്രശസ്ത എൻട്രൻസ് കോച്ചിംഗ് വിദഗ്ധരും കൈകോർക്കുന്ന ‘ഫ്യൂച്ചർ പവേർഡ് ബൈ ഗോകുലം’ അക്കാദമി പ്രവർത്തനമാരംഭിക്കുന്നു. നീറ്റ് (NEET), ജെ.ഇ.ഇ (JEE) പരീക്ഷകൾക്ക് ഏറ്റവും കുറഞ്ഞ ഫീസിൽ മികച്ച പരിശീലനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സംരംഭം വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ട നിക്ഷേപമായ 100 കോടി രൂപയുടെ കൈമാറ്റവും ഔദ്യോഗിക പ്രഖ്യാപനവും കൊച്ചിയിൽ നടന്നു. ആകെ 250 കോടി രൂപയുടെ നിക്ഷേപമാണ് ഈ വിദ്യാഭ്യാസ…

അറിവിന്റെ ചിറകിലേറി കുരുന്നുകൾ; ചെറുപുഷ്പം സ്കൂളിൽ ബിരുദദാനമധുരം
Kerala

അറിവിന്റെ ചിറകിലേറി കുരുന്നുകൾ; ചെറുപുഷ്പം സ്കൂളിൽ ബിരുദദാനമധുരം

മൈലാപ്പൂർ( ഉമയനല്ലൂർ ): അക്ഷരമുറ്റത്തെ ആദ്യപാഠങ്ങൾ പൂർത്തിയാക്കിയ കുരുന്നുകൾക്ക് ഇനി പുതിയ ലോകത്തേക്ക് ചുവടുവെപ്പ്. മൈലാപ്പൂർ ചെറുപുഷ്പം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 2026 വർഷത്തെ കിന്റർഗാർട്ടൻ ബിരുദദാന ചടങ്ങ് ആവേശകരമായ പരിപാടികളോടെ ആഘോഷിച്ചു. ​എം.എസ്.എസ്.ടി സുപ്പീരിയർ ജനറലും സ്കൂൾ മാനേജരുമായ മദർ സുജ ജോഷ്വ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റുബീന തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ​കൊല്ലം സിറ്റി ഡിഎഛ്ക്യു സബ് ഇൻസ്പെക്ടർ വൈ….

നാലാമത്തെ പോക്സോ കേസിലും ശിക്ഷ; 70-കാരന് ഒൻപത് വർഷം കഠിനതടവ് കൂടി
Crime, Kerala

നാലാമത്തെ പോക്സോ കേസിലും ശിക്ഷ; 70-കാരന് ഒൻപത് വർഷം കഠിനതടവ് കൂടി

ചാവക്കാട്: മൂന്ന് പോക്സോ കേസുകളിൽ നിലവിൽ ശിക്ഷ അനുഭവിച്ചു വരുന്ന പ്രതിക്ക് നാലാമത്തെ കേസിലും കഠിനതടവ് വിധിച്ച് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. തിരുവത്ര ഇ.എം.എസ് നഗർ റമളാൻ വീട്ടിൽ ഹുസൈൻ മകൻ മൊയ്തുറമളാനാണ് (70) ഒൻപത് വർഷം കഠിനതടവും 60,000 രൂപ പിഴയും കോടതി വിധിച്ചത്. 11 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിക്കുകയും ചെയ്തു എന്ന പരാതിയിലാണ് നടപടി. തുടർച്ചയായ കുറ്റകൃത്യങ്ങൾ പ്രതിക്കെതിരെയുള്ള നാലാമത്തെ പോക്സോ കേസാണിത്….

പാലക്കാട്ട് കോൺഗ്രസ് കൗൺസിലർക്കെതിരെ പീഡന പരാതി; പ്രശോഭ് സി. വത്സനെ പാർട്ടിയിൽ നിന്ന് പുറത്താക്കി
Crime, Kerala

പാലക്കാട്ട് കോൺഗ്രസ് കൗൺസിലർക്കെതിരെ പീഡന പരാതി; പ്രശോഭ് സി. വത്സനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

പാലക്കാട്: ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെത്തുടർന്ന് പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കെപിസിസി നേതൃത്വത്തിന്റെ കർശന നിർദ്ദേശപ്രകാരം ഡിസിസി പ്രസിഡന്റ് എ. തങ്കപ്പനാണ് നടപടി പ്രഖ്യാപിച്ചത്. സംഭവത്തിൽ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രശോഭ് കൗൺസിലർ സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മറ്റ് രാഷ്ട്രീയ പാർട്ടികളും ഇത്തരം വിഷയങ്ങളിൽ ഇതേ ധാർമ്മികത കാണിക്കണമെന്ന് പറഞ്ഞ ഡിസിസി പ്രസിഡന്റ്, ഈ വിഷയം തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന് കരുതുന്നില്ലെന്നും കൂട്ടിച്ചേർത്തു. ജോലി വാഗ്ദാനം…

ടിവി റേറ്റിങ്ങിൽ വൻ അഴിച്ചുപണി; ‘ലാൻഡിംഗ് പേജ്’ ഇനി കണക്കിലെടുക്കില്ല, സുതാര്യത ഉറപ്പാക്കാൻ കേന്ദ്രം
National

ടിവി റേറ്റിങ്ങിൽ വൻ അഴിച്ചുപണി; ‘ലാൻഡിംഗ് പേജ്’ ഇനി കണക്കിലെടുക്കില്ല, സുതാര്യത ഉറപ്പാക്കാൻ കേന്ദ്രം

ന്യൂഡൽഹി: ടെലിവിഷൻ ചാനലുകളുടെ ജനപ്രീതി അളക്കുന്ന ടിആർപി (TRP) സംവിധാനത്തിൽ നിർണ്ണായക പരിഷ്കാരങ്ങളുമായി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം. ചാനലുകളുടെ റേറ്റിങ്ങിൽ കൃത്രിമം കാണിക്കുന്നത് തടയാനും പ്രേക്ഷകരുടെ യഥാർത്ഥ താല്പര്യം പ്രതിഫലിപ്പിക്കാനും ലക്ഷ്യമിട്ടുള്ള പുതിയ നയത്തിനാണ് മന്ത്രാലയം രൂപം നൽകിയിരിക്കുന്നത്. ഇതോടെ ചാനൽ റേറ്റിംഗ് ഏജൻസിയായ ‘ബാർക്കിന്റെ’ (BARC) പ്രവർത്തനരീതികളിലും വലിയ മാറ്റങ്ങൾ വരും. ലാൻഡിംഗ് പേജുകൾക്ക് തിരിച്ചടി ടിവി ഓൺ ചെയ്യുമ്പോൾ തനിയെ തെളിഞ്ഞുവരുന്ന ചാനലുകൾ (Landing Page) വഴിയുള്ള പ്രേക്ഷക കണക്കുകൾ ഇനിമുതൽ റേറ്റിംഗിൽ ഉൾപ്പെടുത്തില്ല…

യുവതാരത്തിൽ നിന്ന് ലഹരി മാഫിയയിലേക്ക്; സീനിയർ സൂപ്രണ്ട് നജീബ് ഖാൻ കുടുങ്ങിയത് സിനിമാറ്റിക്കായി
Crime, Kerala

യുവതാരത്തിൽ നിന്ന് ലഹരി മാഫിയയിലേക്ക്; സീനിയർ സൂപ്രണ്ട് നജീബ് ഖാൻ കുടുങ്ങിയത് സിനിമാറ്റിക്കായി

തിരുവനന്തപുരം: സന്തോഷ് ട്രോഫി മൈതാനങ്ങളിലെ കരുത്തുറ്റ പോരാട്ടവീര്യവും ട്രാവൻകൂർ ടൈറ്റാനിയത്തിലെ ഉന്നത പദവിയും നജീബ് ഖാന് നൽകിയത് സമൂഹത്തിൽ വലിയ ആദരവായിരുന്നു. എന്നാൽ, ഈ മേൽവിലാസങ്ങൾക്കെല്ലാം പിന്നിൽ അതിഭീകരമായ ഒരു ലഹരി സാമ്രാജ്യം ഇയാൾ കെട്ടിപ്പൊക്കുന്നുണ്ടായിരുന്നുവെന്ന് എക്സൈസ് സംഘം പോലും ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്. ഒന്നര ലക്ഷത്തോളം രൂപ മാസശമ്പളം കൈപ്പറ്റുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്തിനു ലഹരി വിൽപ്പനക്കാരനായി മാറി എന്ന ചോദ്യത്തിന് ‘ആഡംബര മോഹം’ എന്ന് മാത്രമാണ് അന്വേഷണസംഘത്തിന് ലഭിക്കുന്ന ഉത്തരം. ഡേറ്റിംഗ് ആപ്പുകൾ വഴി…

മാലിന്യസംസ്കരണത്തിന് പുതിയ നിയമം: ഏപ്രിൽ 1 മുതൽ രാജ്യം കർശന നിയന്ത്രണത്തിലേക്ക്; ലംഘിച്ചാൽ കനത്ത പിഴ
Kerala

മാലിന്യസംസ്കരണത്തിന് പുതിയ നിയമം: ഏപ്രിൽ 1 മുതൽ രാജ്യം കർശന നിയന്ത്രണത്തിലേക്ക്; ലംഘിച്ചാൽ കനത്ത പിഴ

ന്യൂഡൽഹി: രാജ്യത്തെ ഖരമാലിന്യ പരിപാലന രംഗത്ത് സമഗ്രമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള ‘പുതുക്കിയ ഖരമാലിന്യ പരിപാലന ചട്ടം-2026’ ഏപ്രിൽ ഒന്നു മുതൽ നിലവിൽ വരും. 2026 ഫെബ്രുവരി 19-ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, പുതിയ ചട്ടത്തിലെ വ്യവസ്ഥകൾ കർശനമായി നടപ്പിലാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും നിർദ്ദേശം നൽകി. നിയമലംഘനം നടത്തുന്നവരിൽ നിന്ന് തുടക്കത്തിൽ പിഴ ഈടാക്കാനും, നിയമലംഘനം ആവർത്തിച്ചാൽ കർശനമായ നിയമനടപടികൾ സ്വീകരിക്കാനുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. പുതിയ ചട്ടപ്രകാരം മാലിന്യങ്ങൾ അവയുടെ ഉറവിടത്തിൽ…

March 2026
S M T W T F S
1234567
891011121314
15161718192021
22232425262728
293031  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534