കളക്ഷനിൽ വൻ കുതിപ്പ് ; തെന്നിന്ത്യൻ സിനിമാ ലോകത്ത് ചർച്ചയായി ‘ആട് 3’
Entertainment

കളക്ഷനിൽ വൻ കുതിപ്പ് ; തെന്നിന്ത്യൻ സിനിമാ ലോകത്ത് ചർച്ചയായി ‘ആട് 3’

Spread the love

കൊച്ചി: ബിഗ് ബജറ്റ് ചിത്രങ്ങളെ ബോക്സ് ഓഫീസ് കളക്ഷനിൽ വെല്ലുവിളിച്ച് മലയാള ചിത്രം ‘ആട് 3’ കുതിക്കുന്നു. വൻ ബജറ്റിൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ‘ഭഗത് സിംഗും’ മലയാളത്തിന്റെ ‘ആട് 3’യും തമ്മിലുള്ള ബജറ്റും കളക്ഷനും താരതമ്യം ചെയ്ത് 123 തെലുങ്ക് അടക്കമുള്ള പ്രമുഖ തെലുങ്ക് മാധ്യമങ്ങൾ വാർത്തകൾ നൽകിയതോടെയാണ് ഈ കൗതുകകരമായ കണക്കുകൾ പുറത്തുവന്നത്.

​ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ‘ഭഗത് സിംഗ്’ ഇതുവരെ 80.75 കോടി രൂപയാണ് നേടിയതെങ്കിൽ, ‘ആട് 3’ 85 കോടി രൂപ സ്വന്തമാക്കി മുന്നേറുകയാണ്. എന്നാൽ ഈ രണ്ട് ചിത്രങ്ങളുടെയും നിർമ്മാണ ബജറ്റ് അറിയുമ്പോഴാണ് സിനിമ ലോകത്തെ ഞെട്ടിക്കുന്ന ആ വലിയ അന്തരം വ്യക്തമാകുന്നത്.

​ഏകദേശം 150 കോടി രൂപ മുതൽമുടക്കിലാണ് ‘ഭഗത് സിംഗ്’ ഒരുങ്ങിയത്. എന്നാൽ ഇതിന്റെ പകുതിയിൽ താഴെ മാത്രം ബജറ്റുള്ള (65 കോടി രൂപ) ‘ആട് 3’ ആണ് ബോക്സ് ഓഫീസിൽ വലിയ ലാഭം കൊയ്യുന്നത്. ബിഗ് ബജറ്റ് ചിത്രങ്ങളെപ്പോലും ചെറിയ ബജറ്റിൽ നിർമ്മിച്ച മലയാള ചിത്രങ്ങൾ മറികടക്കുന്നത് സിനിമാ വ്യവസായത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ഉള്ളടക്കത്തിലെ കരുത്തും താരങ്ങളുടെ ജനപ്രീതിയുമാണ് കുറഞ്ഞ ബജറ്റിലും വലിയ നേട്ടം കൊയ്യാൻ സിനിമയെ സഹായിച്ചതെന്നാണ് സിനിമാ നിരീക്ഷകരുടെ വിലയിരുത്തൽ.

24/03/2026
June 2026
S M T W T F S
 123456
78910111213
14151617181920
21222324252627
282930  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534