എൻട്രൻസ് പരിശീലന രംഗത്ത് ഗോകുലം വിപ്ലവം; 250 കോടിയുടെ ‘ഫ്യൂച്ചർ’ പദ്ധതിക്ക് തുടക്കം; ലക്ഷ്യം കുറഞ്ഞ ഫീസിൽ മികച്ച കോച്ചിംഗ്
Kerala

എൻട്രൻസ് പരിശീലന രംഗത്ത് ഗോകുലം വിപ്ലവം; 250 കോടിയുടെ ‘ഫ്യൂച്ചർ’ പദ്ധതിക്ക് തുടക്കം; ലക്ഷ്യം കുറഞ്ഞ ഫീസിൽ മികച്ച കോച്ചിംഗ്

Spread the love

കൊച്ചി: ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ഗോകുലം ഗ്രൂപ്പും രാജ്യത്തെ പ്രശസ്ത എൻട്രൻസ് കോച്ചിംഗ് വിദഗ്ധരും കൈകോർക്കുന്ന ‘ഫ്യൂച്ചർ പവേർഡ് ബൈ ഗോകുലം’ അക്കാദമി പ്രവർത്തനമാരംഭിക്കുന്നു. നീറ്റ് (NEET), ജെ.ഇ.ഇ (JEE) പരീക്ഷകൾക്ക് ഏറ്റവും കുറഞ്ഞ ഫീസിൽ മികച്ച പരിശീലനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സംരംഭം വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ട നിക്ഷേപമായ 100 കോടി രൂപയുടെ കൈമാറ്റവും ഔദ്യോഗിക പ്രഖ്യാപനവും കൊച്ചിയിൽ നടന്നു. ആകെ 250 കോടി രൂപയുടെ നിക്ഷേപമാണ് ഈ വിദ്യാഭ്യാസ പദ്ധതിക്കായി ഗോകുലം ഗോപാലൻ ലക്ഷ്യമിടുന്നത്.

ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലനൊപ്പം എൻട്രൻസ് പരിശീലന രംഗത്തെ പ്രമുഖരായ മുഹമ്മദ് ജാബിർ, ലിനീഷ് കോടിയാട്ട്, അഷിമ ജോഷി എന്നിവർ ചേർന്നാണ് ഈ അക്കാദമിക്ക് നേതൃത്വം നൽകുന്നത്. പ്രശസ്ത അധ്യാപകൻ ഗീതപ്രസാദ് അക്കാദമിക് ഡയറക്ടറായും, മുൻനിര കെമിസ്ട്രി അധ്യാപകൻ റിജു ശങ്കർ നീറ്റ് വിഭാഗം അക്കാദമിക് ഹെഡായും പ്രവർത്തിക്കും. ഓൺലൈൻ വിഭാഗത്തിന്റെ ചുമതല ഫിസിക്സ് വിദഗ്ധൻ ഫമീൽ മുഹമ്മദിനാണ്. മികച്ച അധ്യാപകരുടെ ഒരു വലിയ നിര തന്നെ ഈ പ്ലാറ്റ്‌ഫോമിനൊപ്പമുണ്ട്.

സാമ്പത്തിക പിന്നോക്കാവസ്ഥ തടസ്സമാകില്ല

മാർക്ക് മാനദണ്ഡങ്ങളില്ലാതെ, ഡോക്ടറോ എൻജിനീയറോ ആകാൻ ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർത്ഥിക്കും കുറഞ്ഞ ഫീസിൽ പഠിക്കാൻ കഴിയുന്ന രീതിയിലാണ് ഫ്യൂച്ചറിന്റെ പ്രവർത്തനം. ക്ലാസ്റൂം പഠനവും ഓൺലൈൻ സൗകര്യങ്ങളും ഒത്തുചേരുന്ന ‘ഹൈബ്രിഡ്’ രീതിയാണ് ഇവിടെ പിന്തുടരുന്നത്. ഇതിനുപുറമെ അർഹരായ വിദ്യാർത്ഥികൾക്ക് വലിയ തോതിലുള്ള സ്കോളർഷിപ്പുകളും അക്കാദമി വാഗ്ദാനം ചെയ്യുന്നുണ്ട്. വിദ്യാർത്ഥികൾക്കിടയിൽ യാതൊരുവിധ വിവേചനവുമില്ലാതെ എല്ലാവർക്കും തുല്യ പരിഗണനയും ആത്മവിശ്വാസവും നൽകുന്ന പ്ലാറ്റ്‌ഫോമായി ഫ്യൂച്ചർ മാറുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

വിപുലമായ ശൃംഖല

കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം, കോയമ്പത്തൂർ എന്നിവിടങ്ങളിലായി അഞ്ച് ഹൈബ്രിഡ് ക്യാമ്പസുകളാണ് ആദ്യഘട്ടത്തിൽ സജ്ജമാകുന്നത്. കൂടാതെ കേരളത്തിലും തമിഴ്‌നാട്ടിലുമായി പ്ലസ് വൺ, പ്ലസ് ടു പഠനത്തോടൊപ്പം എൻട്രൻസ് പരിശീലനം നൽകുന്ന സ്കൂളുകളും ഫ്യൂച്ചറിന്റെ ഭാഗമാകും. എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കായി ട്യൂഷൻ പ്രോഗ്രാമുകളും റിപ്പീറ്റേഴ്സിനായി പ്രത്യേക ഓൺലൈൻ കോച്ചിംഗും പദ്ധതിയുടെ ഭാഗമാണ്. വിവിധ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ നടപടികൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 9995 200 700 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

 

28/03/2026
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534