മടിക്കേരി:കുടകിൽ വനത്തിൽ കാണാതായ മലയാളി പെൺകുട്ടിയെ നാലാം ദിവസം കണ്ടെത്ത കുടകിലെ വനമേഖലയിൽ ട്രക്കിങ്ങിനിടയിൽ കാണാതായ മലയാളി പെൺകുട്ടി ശരണ്യയെ നാല് ദിവസത്തെ തീവ്രമായ തിരച്ചിലിനൊടുവിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം സ്വദേശിനിയായ ശരണ്യയെ തടിയന്റെ മുകൾ മലയിൽ നിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി വനംവകുപ്പും പോലീസും പ്രദേശത്ത് നടത്തിവന്ന വലിയ രീതിയിലുള്ള തിരച്ചിലിനൊടുവിലാണ് പെൺകുട്ടിയെ കണ്ടെത്താനായത്. ഹൈദരാബാദ്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഒൻപതംഗ സംഘത്തോടൊപ്പമാണ് ശരണ്യ കുടകിലേക്ക് ട്രക്കിങ്ങിനായി എത്തിയത്. വനസൗന്ദര്യത്തിന് പേരുകേട്ട തടിയന്റെ മുകൾ…
മരണത്തിലും തളരാത്ത കരുണ; അഞ്ചുപേർക്ക് പുതുജീവൻ നൽകി കൃഷ്ണലാൽ വിടവാങ്ങുന്നു
തിരുവനന്തപുരം:വാഹനാപകടത്തെത്തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി കൃഷ്ണലാൽ (33) മരണാനന്തര അവയവദാനത്തിലൂടെ അഞ്ചുപേർക്ക് പുതുജീവൻ പകരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. പ്രിയപ്പെട്ടവന്റെ വിയോഗത്തിന്റെ തീരാവേദനയ്ക്കിടയിലും കൃഷ്ണലാലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബാംഗങ്ങൾ എടുത്ത തീരുമാനം അഞ്ച് കുടുംബങ്ങൾക്കാണ് പ്രത്യാശയാകുന്നത്. കൃഷ്ണലാലിന്റെ ഹൃദയം കോട്ടയത്ത് ചികിത്സയിലുള്ള രോഗിക്കായി എയർ ആംബുലൻസ് മാർഗ്ഗം ഉച്ചയ്ക്ക് ഒരു മണിയോടെ കൊണ്ടുപോയി. ഹൃദയത്തിന് പുറമെ രണ്ട് വൃക്കകൾ, കരൾ, കണ്ണ് എന്നിവയും ദാനം ചെയ്തു. ഇവ തിരുവനന്തപുരത്തെ വിവിധ…
വോട്ടൊരുക്കാൻ ഡ്യൂട്ടിയിൽ, വോട്ട് ചെയ്യാൻ ബാലറ്റില്ല; ഉദ്യോഗസ്ഥരുടെ വോട്ടവകാശം പ്രതിസന്ധിയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും വോട്ട് രേഖപ്പെടുത്താൻ സാധിക്കാത്ത സാഹചര്യം വ്യാപകമാകുന്നു. തപാൽ ബാലറ്റുകളും ഫെസിലിറ്റേഷൻ സെന്ററുകളിൽ ആവശ്യമായ ബാലറ്റ് പേപ്പർ ശേഖരവും കൃത്യസമയത്ത് ലഭ്യമാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ അധ്യാപകരും പോലീസുകാരും ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ഉദ്യോഗസ്ഥരുടെ വോട്ടവകാശം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ നേതാവിന്റെ ഓഫീസും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. ഉദ്യോഗസ്ഥരുടെ വോട്ടവകാശം സംരക്ഷിക്കണമെന്നും ക്രമക്കേടുകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സർവീസ്…
സുനാമി ഫ്ലാറ്റ് കൊലപാതകം: പ്രതിക്ക് ജീവപര്യന്തം തടവ്; നീതി ഉറപ്പാക്കി ഇരവിപുരം പോലീസും പ്രോസിക്യൂഷനും
കൊല്ലം: ഇരവിപുരം വള്ളക്കടവ് സുനാമി ഫ്ലാറ്റിലെ താമസക്കാരനായിരുന്ന സെബാസ്റ്റ്യനെ (58) തലയ്ക്ക് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്. വള്ളക്കടവ് സ്വദേശി നവാസിനെയാണ് (31) കൊല്ലം ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് ശിക്ഷിച്ചത്. ജീവപര്യന്തത്തിന് പുറമെ ഒരു ലക്ഷം രൂപ പിഴയും, വീട്ടിൽ അതിക്രമിച്ചു കയറിയതിന് അഞ്ച് വർഷം തടവും 25,000 രൂപ പിഴയും കോടതി വിധിച്ചു. ശിക്ഷകൾ ഒന്നിച്ചനുഭവിച്ചാൽ മതിയാകും. 2023 നവംബർ 8-നായിരുന്നു നാടിനെ നടുക്കിയ സംഭവം. വീട്ടുപടിക്കൽ…
കോഴിക്കോട് ജില്ലയിൽ വൻ ലഹരിവേട്ട: രണ്ടര കിലോ എംഡിഎംഎയുമായി പ്രധാന വിതരണക്കാരനടക്കം രണ്ട് പേർ പിടിയിൽ
മുക്കം: കോഴിക്കോട് ജില്ലയിൽ വൻ ലഹരിമരുന്ന് വേട്ടയുമായി ഡാൻസാഫ് (DANSAF) സംഘവും മുക്കം പോലീസും. കേരളത്തിലെ പ്രധാന ലഹരി വ്യാപാരികളിൽ ഒരാളായ മുഹമ്മദ് ഹനീഫ (36), ഇയാളുടെ സഹായിയായ റെയ്ഹാനത്ത് (45) എന്നിവരെയാണ് രണ്ടര കിലോഗ്രാമോളം എംഡിഎംഎയുമായി പോലീസ് പിടികൂടിയത്. രഹസ്യവിവരത്തെത്തുടർന്ന് മാസങ്ങളോളം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഈ വൻ സംഘം വലയിലായത്. മുക്കം അഗസ്ത്യൻമൂഴി സിവില്‍ സ്റ്റേഷന് സമീപത്തുനിന്നും 517 ഗ്രാം എംഡിഎംഎയുമായി ആദ്യം ഹനീഫയെയാണ് പോലീസ് സാഹസികമായി പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച…








