ന്യൂഡൽഹി: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ ദുർഘടമായ പാതകളിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയുന്നതിന് പുതിയ പ്രതിരോധ മാർഗ്ഗങ്ങൾ തേടി ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF). അതിർത്തിയിലെ നദീതീരങ്ങളിലും കണ്ടൽക്കാടുകളിലും ചതുപ്പുനിലങ്ങളിലും പാമ്പുകളെയും മുതലകളെയും പ്രകൃതിദത്തമായ പ്രതിരോധ സംവിധാനമായി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള പ്രാഥമിക ചർച്ചകൾ ബിഎസ്എഫ് വൃത്തങ്ങളിൽ നടന്നതായാണ് വിവരം. പദ്ധതിയുടെ പ്രധാന പ്രത്യേകതകൾ ഭൂമിശാസ്ത്രപരമായ പരിമിതികൾ മറികടക്കുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. സുന്ദർബൻ മേഖലയിലെ കണ്ടൽക്കാടുകളും വിശാലമായ ചതുപ്പുനിലങ്ങളും വേലി കെട്ടി തിരിക്കുക എന്നത് പ്രായോഗികമായി അസാധ്യമാണ്. ഇത്തരം സാഹചര്യങ്ങളിൽ…
തൃശ്ശൂരിൽ കിറ്റ് വിവാദം കൊഴുക്കുന്നു: വാടാനപ്പള്ളി സംഘർഷത്തിൽ പൊലീസ് കോടതിയിലേക്ക്
തൃശ്ശൂർ: നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തൃശ്ശൂർ മണ്ഡലത്തിൽ ‘കിറ്റ് വിവാദം’ രാഷ്ട്രീയ പോരാട്ടമായി മാറുന്നു. വാടാനപ്പള്ളിയിലെ കിറ്റ് ശേഖരണവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ തുടർനടപടികൾക്കായി പൊലീസ് ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതി തേടി. സംഭവത്തിൽ റിപ്പോർട്ട് സമർപ്പിച്ചതായും കോടതി ഇന്ന് വാദം കേൾക്കുമെന്നും അധികൃതർ അറിയിച്ചു. മണലൂർ മണ്ഡലത്തിൽ വിതരണം ചെയ്യാനായി ബിജെപി കിറ്റുകൾ തയ്യാറാക്കുന്നു എന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ വാടാനപ്പള്ളിയിലെ ഹോൾസെയിൽ വിതരണ കേന്ദ്രം ഉപരോധിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബിജെപി നേതാവും ചലച്ചിത്ര താരവുമായ…





