ന്യൂഡൽഹി:മലേഗാവ് സ്ഫോടനക്കേസിൽ കോടതി കുറ്റവിമുക്തനാക്കിയ ലെഫ്റ്റനന്റ് കേണൽ പ്രസാദ് ശ്രീകാന്ത് പുരോഹിതിന് ബ്രിഗേഡിയർ പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകാൻ ഇന്ത്യൻ സൈന്യം തീരുമാനിച്ചു. ദീർഘകാലത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ തന്റെ ഔദ്യോഗിക പദവികൾ തിരികെ ലഭിക്കണമെന്ന പുരോഹിതിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് സൈന്യത്തിന്റെ ഈ സുപ്രധാന നീക്കം. സായുധ സേനാ ട്രൈബ്യൂണലിന്റെ (AFT) ഇടപെടലാണ് പുരോഹിതിന് അനുകൂലമായ വഴിത്തിരിവുണ്ടാക്കിയത്. 2026 മാർച്ച് 31-ന് വിരമിക്കേണ്ടിയിരുന്ന അദ്ദേഹത്തിന്റെ വിരമിക്കൽ നടപടികൾ ട്രൈബ്യൂണൽ നേരത്തെ സ്റ്റേ ചെയ്തിരുന്നു. മലേഗാവ് കേസിലെ വിചാരണ തന്റെ കരിയറിനെ പ്രതികൂലമായി…
നാല് പകൽ നീണ്ട ആശങ്കയ്ക്ക് കണ്ണീരന്ത്യം: ശ്രീനന്ദയുടെ മൃതദേഹം 1500 അടി താഴ്ചയിൽ കണ്ടെത്തി
ചിക്കമംഗളൂരു:കർണാടകയിലെ ചിക്കമംഗളൂരുവിൽ കുടുംബത്തോടൊപ്പം ഉല്ലാസയാത്രയ്ക്ക് എത്തിയതിനിടെ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തി. ബാബാ ബുധൻഗിരിയിലെ മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയുള്ള കൊക്കയിൽ നിന്നാണ് നാല് ദിവസത്തിന് ശേഷം മൃതദേഹം കണ്ടെടുത്തത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് 40 അംഗ വിനോദസഞ്ചാര സംഘത്തോടൊപ്പമുണ്ടായിരുന്ന ശ്രീനന്ദയെ വ്യൂ പോയിന്റിന് സമീപത്ത് നിന്ന് കാണാതാകുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാമെന്ന അഭ്യൂഹങ്ങൾക്കിടെ നൂറോളം വരുന്ന തിരച്ചിൽ സംഘം നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് വെള്ളിയാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്താനായത്….





