കൊല്ലം: ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ ജനവിധി തേടിയുള്ള വോട്ടെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പോളിംഗിൽ വൻ കുതിച്ചുചാട്ടം. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ ആകെ 76.27 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആകെയുള്ള 20,87,992 വോട്ടർമാരിൽ ഭൂരിഭാഗവും ബൂത്തുകളിലെത്തിയതോടെ പല മണ്ഡലങ്ങളിലും പോളിംഗ് ശതമാനം റെക്കോർഡുകളിലേക്ക് അടുക്കുകയാണ്. രാവിലെ മുതൽ ബൂത്തുകൾക്ക് മുന്നിൽ അനുഭവപ്പെട്ട വോട്ടർമാരുടെ നീണ്ട നിര വൈകുന്നേരവും തുടരുന്നത് രാഷ്ട്രീയ പാർട്ടികളെ ഒരുപോലെ അമ്പരപ്പിക്കുന്നുണ്ട്. മണ്ഡലങ്ങളിലെ പോളിംഗ് നില പരിശോധിച്ചാൽ കരുനാഗപ്പള്ളിയിലാണ് ഏറ്റവും ആവേശകരമായ പോരാട്ടം…
വേനൽച്ചൂടിനെ മറികടന്ന് ‘വോട്ട് വേഗത’; കൊല്ലത്ത് പോളിംഗ് ബൂത്തുകളിൽ വോട്ടർമാരുടെ പ്രവാഹം
കൊല്ലം: കത്തുന്ന വേനൽച്ചൂടിനെ മറികടക്കാൻ അതിരാവിലെ തന്നെ പോളിംഗ് ബൂത്തുകളിലേക്ക് വോട്ടർമാർ ഒഴുകിയെത്തി. ചൂട് കടുക്കുന്നതിന് മുൻപേ വോട്ട് രേഖപ്പെടുത്തി മടങ്ങാനായി വോട്ടർമാർ പുലർച്ചെ തന്നെ ബൂത്തുകളിൽ അണിനിരന്നതോടെ ജില്ലയിലെ ഭൂരിഭാഗം കേന്ദ്രങ്ങളിലും രാവിലെ തന്നെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പകൽ 11 മണിയോടെ അന്തരീക്ഷ താപനില ഉയരുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പാണ് വോട്ടർമാരെ നേരത്തെ ഇറങ്ങാൻ പ്രേരിപ്പിച്ചത്. പലയിടങ്ങളിലും പോളിംഗ് ആരംഭിക്കുന്ന ഏഴ് മണിക്ക് മുൻപേ തന്നെ നീണ്ട നിരകൾ രൂപപ്പെട്ടിരുന്നു. പ്രായമായവരും സ്ത്രീകളും…





