കൊച്ചി : മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ(84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഒരുമാസമായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചയോടെ ആയിരുന്നു മരണം സംഭവിച്ചത്.
ഭൗതീകശരീരം രാവിലെ ഒമ്പതോടെ ആലുവ ചാലക്കലെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും ഖബറടക്കം ഇന്ന് രാത്രി എട്ടിന് മാറമ്പിള്ളി ജുമ മസ്ജിദ് ഖബർസ്ഥാനിൽ.
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന ടി എച്ച് മുസ്തഫ
1962ല്‍ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റായി. 1966ല്‍ കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സൈക്രട്ടറിയായ അദ്ദേഹം, 15 വർഷം എറണാകുളം ഡിസിസി പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്.
1977ല്‍ ആലുവയില്‍ നിന്ന് ആദ്യമായി നിയസഭയിലെത്തിയ അദ്ദേഹം നാല് തവണ കുന്നത്തുനാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തി.
1991-1995 കാലയളവില്‍ കെ കരുണാകരന്‍ മന്ത്രിസഭയില്‍ ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിലവിൽ കെപിസിസി നിർവാഹക സമിതിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു.