2000 കോടിയുമായി ഉടമ മുങ്ങിയെന്ന സംശയവുമായി AKGSMAപരിശുദ്ധനാമങ്ങള്‍ ദുരുപയോഗം ചെയ്ത് തുടങ്ങിയ ജ്വല്ലറി ഉടമ 2000 കോടിരൂപയുമായി മുങ്ങിയെന്ന സംശയം ബലപ്പെടുന്നു. 0% പണിക്കൂലിയില്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കുമെന്ന് പറഞ്ഞ് പത്രമാധ്യമങ്ങളില്‍ മുന്‍പേജ് ജാക്കറ്റ് പരസ്യങ്ങള്‍ നല്‍കി മുസ്ലീം സമുദായത്തിലെ ഒരു വിഭാഗം ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ച് വന്‍തോതില്‍ പണം തട്ടിയെടുത്തെന്നാണ് അല്‍മുക്താദിര്‍ ഗ്രൂപ്പിനെതിരെ ഉയരുന്ന പരാതി. വിവാഹ ആവശ്യത്തിന് അടക്കം സ്വര്‍ണം നല്‍കുന്നതിന് വന്‍തോതില്‍ ഡിപ്പോസിറ്റ് വാങ്ങിച്ചിരുന്ന അല്‍മുക്താദിര്‍ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം കിട്ടാത്തതിനെ തുടര്‍ന്ന്…
ഫീല്‍ഡ് സ്റ്റാഫിനെ ലൈംഗികമായി ഉപദ്രവിച്ച ജനറല്‍ മാനേജര്‍ പിടിയില്‍ : ഉപദ്രവിച്ചത് കെട്ടിടത്തിന്റെ ടെറസില്‍
ഫീല്‍ഡ് സ്റ്റാഫിനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ജനറല്‍ മാനേജർ അറസ്റ്റില്‍. വയനാട് പൊരുനല്ലൂർ തരുവണ ഭാഗത്ത് കുട്ടപറമ്ബൻ വീട്ടില്‍ ഹുബൈല്‍ (26) നെയാണ് പെരുമ്ബാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഡയറക്‌ട് മാർക്കറ്റിംഗ് സ്ഥാപനത്തിന്റെ ജനറല്‍ മാനേജരായ ഇയാള്‍ കഴിഞ്ഞ മാസം ആദ്യമാണ് പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. മാറമ്ബിള്ളിയിലെ ബ്രാഞ്ച് ഓഫീസ് കെട്ടിടത്തിന്റെ ടെറസില്‍ വച്ചായിരുന്നു ആക്രമണം. പേഴ്സണല്‍ മീറ്റിംഗ് എന്നു പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു. സാധാരണക്കാരായ നിരവധി യുവതീ യുവാക്കള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇയാളെക്കുറിച്ച്…
ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (JMA) സംസ്ഥാന സമ്മേളനം മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു .
ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (JMA) സംസ്ഥാന സമ്മേളനം മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു . തിരുവനന്തപുരം : ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ(JMA ) സംസ്ഥാന സമ്മേളനം വനം-വന്യ ജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.തിരുവനന്തപുരം വൈ എം സി എ ഹാളിൽ നടന്ന സമ്മേളനത്തിൽ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം ബി ദിവാകരൻ അധ്യക്ഷനായി. ജനാധിപത്യം ശക്തിപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം…



