കൊച്ചി: 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഇടനിലക്കാരനായി പ്രവർത്തിച്ച റിട്ട. ഡെപ്യൂട്ടി കലക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു. എറണാകുളം കടവന്ത്ര സ്വദേശി എൻ.കെ. കൃപ (59) ആണ് ‘പ്രോജക്ട് സീറോ’യുടെ ഭാഗമായി അറസ്റ്റിലായത്. കലൂർ സ്വദേശിയുടെ പിതാവിന്റെ പേരിലുള്ള ഭൂമി തരംമാറ്റി പുരയിടമാക്കി രേഖകൾ നൽകാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് കൈക്കൂലി ആവശ്യപ്പെട്ട കേസിലാണ് നടപടി. കേസിൽ കണയന്നൂർ ഭൂരേഖ തഹസിൽദാർ ജോസഫ് ആന്റണി ഹർട്ടീസ്, ഇടനിലക്കാരായ എൻ.എസ്. രാജേഷ്, ജോസഫ് ഷിബിൻ എന്നിവരെ…
ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി ആഘോഷം ഭക്തിസാന്ദ്രമായി
By : ഷിബു കൂട്ടുംവാതുക്കൾ,സബ്ബ് എഡിറ്റർ കൊല്ലം: ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രത്തിലെ അഷ്ടമിരോഹിണി ആഘോഷം ഭക്തിസാന്ദ്രമായി. പുലർച്ചെ അഞ്ചിന് നിർമാല്യ ദർശനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തങ്കത്തിരുവാഭരണം ചാർത്തി അലങ്കരിച്ച ഉണ്ണിക്കണ്ണന്റെ ദർശനത്തിനായി ക്ഷേത്രത്തിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. അഷ്ടദ്രവ്യ മഹാഗണപതി ഹോമം, പുഷ്പാലങ്കാരം, ഉദയാസ്തമന ഭാഗവതപാരായണം, പാൽപ്പായസ പൊങ്കാല, സമ്പൂർണ നാരായണീയ പാരായണം, സോപാനസംഗീതം, പഞ്ചാമൃത വിതരണം, പ്രഭാത ഊട്ട്, പിറന്നാൾസദ്യ എന്നിവയും ആഘോഷത്തിന്റെ ഭാഗമായി നടന്നു. വൈകിട്ട് നടന്ന വിവിധ കലാപരിപാടികളിൽ ഓട്ടൻതുള്ളൽ, നൃത്തരൂപത്തിലുള്ള ഉറിയടി,…
ഡിജിറ്റൽ മാധ്യമ രംഗത്തെ സ്വയം നിയന്ത്രണം: സ്വതന്ത്ര മാധ്യമ കൂട്ടായ്മകൾ പുതിയ കാലത്തെ വെല്ലുവിളികളെ നേരിടുന്നത് എങ്ങനെ?
എസ്. പ്രിയങ്ക. സ്പെഷ്യൽ കറസ്പോൺഡന്റ് തിരുവനന്തപുരം : ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ, പ്രാദേശിക ഡിജിറ്റൽ മാധ്യമ രംഗത്തുണ്ടായ വൻ കുതിച്ചുചാട്ടം വാർത്താ വിതരണ രംഗത്ത് വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. നൂറുകണക്കിന് സ്വതന്ത്ര വെബ് പോർട്ടലുകളും പ്രാദേശിക യൂട്യൂബ് വാർത്താ ചാനലുകളും പരമ്പരാഗത അച്ചടി മാധ്യമങ്ങളുടെ ശൈലികൾക്കപ്പുറം പ്രവർത്തിക്കുന്നുണ്ടെങ്കിലും, കൃത്യമായ നിയന്ത്രണ സംവിധാനങ്ങളുടെയും സുരക്ഷാ മാനദണ്ഡങ്ങളുടെയും അഭാവം ഈ മേഖലയിൽ വലിയ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി മാർഗ്ഗരേഖകളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും)…
അമേരിക്കയിൽ മലയാളി യുവതിയും സുഹൃത്തും കൊല്ലപ്പെട്ടു; സുഹൃത്ത് അറസ്റ്റിൽ
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ മലയാളി യുവതിയെയും സുഹൃത്തായ മറ്റൊരു യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ പീച്ചി സ്വദേശിനി അഞ്ജന, തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി ആൻ മാത്യു എന്നിവരാണ് ഓഗസ്റ്റ് 28ന് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ജനയുടെ സുഹൃത്തായ കോട്ടയം സ്വദേശിനി അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ടുകൾ. മിൽപിറ്റാസിലെ മിൽ ക്രീക്ക് അപാർട്ട്മെന്റിന്റെ പാർക്കിങ് ഏരിയയിലാണ് അഞ്ജനയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് അഞ്ജനയുടെ ഭർത്താവ് വിജീഷ് ജോലിക്കായി പുറത്തുപോയിരിക്കുകയായിരുന്നു. സോഫ്റ്റ്വെയർ എൻജിനീയറായ വിജീഷും അഞ്ജനയും ആറുവയസ്സുള്ള…
സ്ത്രീകളെ വീടിനുള്ളിൽ അടച്ചിടുന്നത് ഫ്യൂഡൽ ചിന്ത’; കാന്തപുരത്തിന്റെ നിർദേശത്തിന് എതിരെ മന്ത്രി ബിന്ദു കൃഷ്ണ
കൊല്ലം: സ്ത്രീകൾ പൊതുവേദികളിൽ ഇറങ്ങരുതെന്നും വീടുകളിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നുമുള്ള കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ നിർദേശത്തിനെതിരെ രൂക്ഷ വിമർശനവുമായി സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. സ്ത്രീകളെ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ തളച്ചിടണമെന്ന ചിന്താഗതി ഫ്യൂഡൽ കാലഘട്ടത്തിന്റേതാണെന്നും ആധുനിക കേരളത്തിൽ ഇത്തരം നിലപാടുകൾ അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. സ്ത്രീകൾ പുറത്തിറങ്ങരുത് എന്ന നിലപാടിനോട് യോജിക്കാനാകില്ല. സംസ്ഥാനത്തെ മന്ത്രിസഭയിലും പഞ്ചായത്തുകൾ ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പ്രഗത്ഭരായ നിരവധി സ്ത്രീകളുണ്ട്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകൾ…
ഓണം കഴിഞ്ഞിട്ടും ഓണറേറിയമില്ലാതെ ബി.എൽ.ഒമാർ
പത്തനംതിട്ട: ഓണം കഴിഞ്ഞിട്ടും ഓണറേറിയം ലഭിക്കാതെ ബി.എൽ.ഒമാർ. വോട്ടർപട്ടികയുടെ പ്രത്യേക പുതുക്കൽ (എസ്.ഐ.ആർ) നടപടികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ബി.എൽ.ഒമാർക്കാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ച പ്രത്യേക ഇൻസെന്റീവ് ഉൾപ്പെടെയുള്ള ഓണറേറിയം ഇതുവരെ ലഭിക്കാത്തത്. 2025 ഓഗസ്റ്റിലാണ് ബി.എൽ.ഒമാർക്ക് 6,000 രൂപ ഓണറേറിയം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് 30,471 ബി.എൽ.ഒമാരാണ് എസ്.ഐ.ആർ നടപടികളുടെ ഭാഗമായി പ്രവർത്തിച്ചത്. 2025 ഒക്ടോബർ 21ന് ആരംഭിച്ച വോട്ടർപട്ടിക പുതുക്കൽ നടപടികൾ 2026 ഫെബ്രുവരി 21നാണ് പൂർത്തിയായത്. ഒരു ബി.എൽ.ഒ ശരാശരി…
ഗുരുദേവൻ മലയാളിയുടെ മാനവികതയുടെ സ്രഷ്ടാവ്: രമേശ് ചെന്നിത്തല
കൊല്ലം: മലയാളിയുടെ മാനവികബോധത്തിന് അടിത്തറ പാകിയത് ശ്രീനാരായണ ഗുരുദേവനാണെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഗുരുദേവന്റെ 172-ാം മഹാജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെയും എസ്.എൻ. ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കൊല്ലത്ത് സംഘടിപ്പിച്ച ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക മനുഷ്യനെ സൃഷ്ടിക്കാനാണ് ഗുരുദേവൻ ശ്രമിച്ചത്. അതിന് ആവശ്യമായ സംഘടനാബോധം, ശാസ്ത്രം, വ്യവസായം എന്നിവയ്ക്ക് അദ്ദേഹം പ്രാധാന്യം നൽകി. ധാർമിക മൂല്യങ്ങളായിരുന്നു ഇതിന്റെ അടിത്തറ. മനുഷ്യവിരുദ്ധമായ ജാതിവ്യവസ്ഥയും അസമത്വങ്ങളും ഇല്ലാതാക്കി യഥാർഥ മനുഷ്യനെ സൃഷ്ടിക്കുകയായിരുന്നു ഗുരുദേവന്റെ ലക്ഷ്യമെന്നും…
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനിൽ കസ്റ്റഡിയിൽ
തിരുവനന്തപുരം: ചതയദിന പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചേന്തി അനിലിനെ ശ്രീകാര്യം പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത അനിലിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു. ചെന്തഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ചേന്തിയിൽ വച്ച് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞത്. കോൺഗ്രസ് ജില്ലാ നേതാവായ ചേന്തി അനിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വാഹനത്തിന് കൈകാണിച്ച് നിർത്തിയതിനെ തുടർന്ന് മുഖ്യമന്ത്രി കാറിൽനിന്ന് പുറത്തിറങ്ങി കാര്യം അന്വേഷിച്ചു. ‘എന്താ പ്രശ്നം,…
സുകുമാരക്കുറുപ്പല്ല; പൊലീസ് പരിശോധിച്ച പാസ്പോർട്ട് ദാമോദര മേനോന്റേത്
തൃശൂർ: 42 വർഷമായി പൊലീസ് തിരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പൊലീസ് ശേഖരിച്ച പാസ്പോർട്ട് തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശി ദാമോദര മേനോന്റേതാണെന്ന് സ്ഥിരീകരിച്ചു. ദാമോദര മേനോന്റെ സഹോദരൻ കരുണാകരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏകദേശം 40 വർഷം മുമ്പ് മലേഷ്യയിലേക്ക് പോയ ദാമോദര മേനോൻ പാലക്കാട് സ്വദേശിനിയെ അവിടെവച്ച് വിവാഹം കഴിച്ചു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. നിലവിൽ അപകടത്തെ തുടർന്ന് ചികിത്സയിലാണെന്നും നാട്ടിലെ കുടുംബവുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നും സഹോദരൻ പറഞ്ഞു. ഒരു മാസം മുമ്പും വീട്ടിലേക്ക്…
നേപ്പാളിൽ മിന്നൽ പ്രളയം; അതിർത്തി ഗ്രാമങ്ങൾ തകർന്നു
കാഠ്മണ്ഡു: നേപ്പാളിലെ രസുവ ജില്ലയിൽ ടിബറ്റ് അതിർത്തിക്ക് സമീപമുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടം. അതിർത്തി ഗ്രാമങ്ങളായ തിമൂരും ശ്യാബ്രുബെസിയും ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് പ്രളയം വൻ ദുരന്തം വിതച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് ഭോട്ടെ കോശി, തൃശൂലി നദികളിൽ ജലനിരപ്പ് പെട്ടെന്ന് ഉയർന്ന് ശക്തമായ ഒഴുക്കുണ്ടായത്. ടിബറ്റിലെ ഹിമാലയൻ മേഖലയിൽ മഞ്ഞുരുകിയതോ ഹിമതടാകം പൊട്ടിയതോ ആകാം അപ്രതീക്ഷിത പ്രളയത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുത്തിയൊലിച്ചെത്തിയ വെള്ളത്തിലും ചെളിയിലും നിരവധി പേർ അകപ്പെട്ടതായും നൂറുകണക്കിന് ആളുകളെ കാണാതായതായും…













