Kerala

ശബരിമല ശ്രീകോവിലിലെ സ്വർണ്ണ മേൽക്കൂരയിൽ നിറവ്യത്യാസം; ഉന്നതതല പരിശോധന നടത്തി
Kerala

ശബരിമല ശ്രീകോവിലിലെ സ്വർണ്ണ മേൽക്കൂരയിൽ നിറവ്യത്യാസം; ഉന്നതതല പരിശോധന നടത്തി

ശബരിമല: ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകൾഭാഗത്ത് അസാധാരണമായ രീതിയിൽ നിറവ്യത്യാസം കണ്ടെത്തി. ശ്രീകോവിലിന് മുകളിൽ ഏതെങ്കിലും തരത്തിലുള്ള ദ്രാവകം വീണതാണോ എന്ന സംശയത്തെത്തുടർന്ന്, വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ദേവസ്വം ഉന്നത ഉദ്യോഗസ്ഥർ സന്നിധാനത്ത് നേരിട്ടെത്തി പരിശോധന നടത്തി. ശ്രീകോവിലിന്റെ സ്വർണ്ണ മേൽക്കൂരയിലെ നിറവ്യത്യാസം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ തിരുവാഭരണ കമ്മീഷണർ അടക്കമുള്ള പ്രമുഖ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിച്ചേരുകയും സംശയകരമായ ഭാഗങ്ങളിൽ വിശദമായ പരിശോധന നടത്തുകയും ചെയ്തു. പ്രാഥമിക പരിശോധനകൾക്ക് ശേഷം, ശ്രീകോവിലിന് മുകളിൽ ഒഴുകിയിറങ്ങിയത് ഭക്തർ സമർപ്പിക്കുന്ന…

വ്യാജ മാധ്യമപ്രവർത്തകർക്കെതിരെ കർശന നടപടി വേണം: രമേശ് ചെന്നിത്തലയ്ക്ക് JMA നിവേദനം നൽകി
Kerala

വ്യാജ മാധ്യമപ്രവർത്തകർക്കെതിരെ കർശന നടപടി വേണം: രമേശ് ചെന്നിത്തലയ്ക്ക് JMA നിവേദനം നൽകി

തിരുവനന്തപുരം: മാധ്യമരംഗത്തെ ശുദ്ധീകരിക്കുന്നതിനും യഥാർത്ഥ മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) ഭാരവാഹികൾ ആഭ്യന്തരമന്ത്രി ശ്രീ. രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. സെക്രട്ടേറിയറ്റിൽ വെച്ചു നടന്ന കൂടിക്കാഴ്ചയിൽ സംഘടനയുടെ നേതൃത്വത്തിൽ അദ്ദേഹത്തെ ആദരിക്കുകയും, മാധ്യമരംഗം നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള സുപ്രധാന നിവേദനം സമർപ്പിക്കുകയും ചെയ്തു. മാധ്യമങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും വിശ്വാസ്യത തകർക്കുന്ന രീതിയിൽ വ്യാജന്മാർ പെരുകുന്നത് തടയാൻ അടിയന്തര ഇടപെടൽ വേണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു. പ്രധാന ആവശ്യങ്ങൾ: പ്രസ്സ് പാസുകളിൽ പരിശോധന: നിലവിൽ…

ബന്ധുനിയമന വിവാദം: മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജി വെച്ചു
Kerala

ബന്ധുനിയമന വിവാദം: മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജി വെച്ചു

തിരുവനന്തപുരം: പേഴ്‌സണല്‍ സ്റ്റാഫിലെ ബന്ധു നിയമനത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കൊടുവിൽ മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജി വെച്ചു. രാജിക്കത്ത് അദ്ദേഹം മുഖ്യമന്ത്രി വി. ഡി. സതീശന് കൈമാറിയിട്ടുണ്ട്. മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി ബെന്നി തോമസിനെ നിയമിച്ചതായിരുന്നു വിവാദങ്ങൾക്ക് കാരണമായത്. കെപിസിസി യോഗത്തിൽ വിമർശനം, ന്യായീകരിച്ച് മന്ത്രി കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി യോഗത്തിൽ ഈ ബന്ധു നിയമനത്തിനെതിരെ മന്ത്രി സണ്ണി ജോസഫിന് നേരെ ശക്തമായ വിമർശനം ഉയർന്നിരുന്നു. എന്നാൽ, പാർട്ടിയിൽ നിന്ന് വിമർശനമുണ്ടായാലും…

അനധികൃത കുടിയേറ്റം: കൊല്ലത്ത് ബംഗ്ലാദേശ് ദമ്പതികൾ പോലീസ് പിടിയിൽ
Kerala

അനധികൃത കുടിയേറ്റം: കൊല്ലത്ത് ബംഗ്ലാദേശ് ദമ്പതികൾ പോലീസ് പിടിയിൽ

കൊല്ലം : ആവശ്യമായ യാത്രാരേഖകളില്ലാതെ ഇന്ത്യയിൽ പ്രവേശിച്ച് കൊല്ലം ജില്ലയിലെ ചവറയിൽ താമസിച്ചുവന്ന ബംഗ്ലാദേശ് സ്വദേശികളായ ദമ്പതികളെ ചവറ പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ബഗർഹട്ട് ജില്ലയിൽ വാർഡ് 4 ഗുൽഷാ ഗലി സ്വദേശിയായ മെലൻ ഖാൻ (47), ഭാര്യ മുഗൾ ഖണ്ഡാൽ (42) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ​കൊല്ലം സിറ്റി പോലീസ് കമ്മീഷണർ എം. ഹേമലത ഐ.പി.എസ്-ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ (ജൂൺ 6) വൈകിട്ടോടെ നടത്തിയ പരിശോധനയിലാണ് ഇവർ…

‘ഓപ്പറേഷൻ പി-ഹണ്ട്’: കൊല്ലം സിറ്റിയിൽ 9 കേന്ദ്രങ്ങളിൽ റെയ്ഡ്; 4 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു
Kerala

‘ഓപ്പറേഷൻ പി-ഹണ്ട്’: കൊല്ലം സിറ്റിയിൽ 9 കേന്ദ്രങ്ങളിൽ റെയ്ഡ്; 4 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു

കൊല്ലം : കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റിൽ തിരയുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താൻ സംസ്ഥാനവ്യാപകമായി പോലീസ് നടത്തുന്ന ‘ഓപ്പറേഷൻ പി-ഹണ്ട്’ പരിശോധനയുടെ ഭാഗമായി കൊല്ലം സിറ്റിയിൽ വ്യാപക റെയ്ഡ്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി 9 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 4 കേസുകൾ രജിസ്റ്റർ ചെയ്യുകയും 4 മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തു. കൂടാതെ ഒരിടത്ത് ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള റിപ്പോർട്ടും സമർപ്പിച്ചു. കൊല്ലം ഈസ്റ്റ്, ഇരവിപുരം, ശക്തികുളങ്ങര, ചവറ, ചാത്തന്നൂർ, പാരിപ്പള്ളി എന്നീ പോലീസ്…

കോതമംഗലം സി.ഐക്കെതിരെ ഭീഷണിയുമായി അർജുൻ ആയങ്കി: ‘പെൻഷൻ വാങ്ങി ജീവിക്കാൻ അനുവദിക്കില്ല
Kerala

കോതമംഗലം സി.ഐക്കെതിരെ ഭീഷണിയുമായി അർജുൻ ആയങ്കി: ‘പെൻഷൻ വാങ്ങി ജീവിക്കാൻ അനുവദിക്കില്ല

കോതമംഗലം: കോതമംഗലം പൊലീസ്  ഇൻസ്പെക്ടർ  പ്രശാന്തിനെതിരെ പരസ്യ ഭീഷണിയുമായി സ്വർണ്ണക്കടത്ത്-ക്വട്ടേഷൻ കേസുകളിലെ പ്രതി അർജുൻ ആയങ്കി. കോതമംഗലത്തെ ഒരു റിസോർട്ടിൽ സുഹൃത്തുക്കളോടൊപ്പം പാർട്ടി നടത്തുന്നതിനിടയിൽ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അർജുൻ ആയങ്കിയെ പിടികൂടിയിരുന്നു.  വലിയൊരു കുറ്റകൃത്യത്തിനായുള്ള ഗൂഢാലോചനയ്ക്കിടയിലാണ് പ്രതിയെ പിടികൂടിയതെന്നാണ് പൊലീസിന്റെ ആരോപണം. ഇതിന് പിന്നാലെയാണ് സി.ഐക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അർജുൻ ഭീഷണി മുഴക്കിയത്. “പെൻഷൻ വാങ്ങി സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കില്ല” എന്നും, തന്റെ ജീവിതം നശിപ്പിച്ച ഉദ്യോഗസ്ഥനോട് “യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു” എന്നുമാണ് അർജുൻ ആയങ്കി ഫേസ്ബുക്കിൽ…

മാസപ്പടി കേസ്: സി.എം.ആർ.എല്ലിന് കനത്ത തിരിച്ചടി; ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
Kerala

മാസപ്പടി കേസ്: സി.എം.ആർ.എല്ലിന് കനത്ത തിരിച്ചടി; ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ ഉൾപ്പെട്ട മാസപ്പടി കേസിൽ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിന് (CMRL) കേരള ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കമ്പനിയും ഉദ്യോഗസ്ഥരും സമർപ്പിച്ച അപ്പീൽ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഇ.ഡി അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പൂർണ്ണമായും ശരിവെക്കുകയായിരുന്നു. പ്രാഥമിക ഘട്ടത്തിലുള്ള ഒരു…

സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോടിയേരിയുടെ ഭാര്യ വിനോദിനി; ‘വിളിച്ചാൽ ഫോൺ പോലും എടുക്കില്ല
Kerala

സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോടിയേരിയുടെ ഭാര്യ വിനോദിനി; ‘വിളിച്ചാൽ ഫോൺ പോലും എടുക്കില്ല

തിരുവനന്തപുരം: അന്തരിച്ച മുൻ സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തെ പാർട്ടി അവഗണിക്കുന്നതായി ഭാര്യ വിനോദിനി ബാലകൃഷ്ണന്റെ ഗുരുതര ആരോപണം. കോടിയേരിയുടെ വിയോഗത്തിന് ശേഷം പാർട്ടി തങ്ങളെ തിരിഞ്ഞുനോക്കുന്നില്ലെന്നും, ആവശ്യങ്ങൾക്കായി വിളിച്ചാൽ ഉന്നത നേതാക്കൾ ഫോൺ പോലും എടുക്കാൻ കൂട്ടാക്കുന്നില്ലെന്നുമാണ് വിനോദിനി ആരോപിക്കുന്നത്. ‘പച്ചക്കുതിര’ മാസികയിൽ എഴുതിയ ലേഖനത്തിലാണ് സിപിഎം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന രൂക്ഷമായ വിമർശനങ്ങൾ അവർ ഉന്നയിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ നിലവിലെ സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എം.വി. ഗോവിന്ദനെ ലക്ഷ്യംവെച്ചാണ്…

സംസ്ഥാനത്ത് സാമ്പത്തിക ധവളപത്രം പുറത്തിറക്കി; സഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്
Kerala

സംസ്ഥാനത്ത് സാമ്പത്തിക ധവളപത്രം പുറത്തിറക്കി; സഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. ധവളപത്രം മേശപ്പുറത്ത് വെച്ചതിന് പിന്നാലെ രൂക്ഷമായ പ്രതിഷേധവുമായാണ് പ്രതിപക്ഷം രംഗത്തെത്തിയത്. ധവളപത്രം തയാറാക്കിയ രീതി ക്രമവിരുദ്ധമാണെന്നും ഔദ്യോഗിക രഹസ്യങ്ങൾ പുറത്തുപോയെന്നും മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആരോപിച്ചു. എന്നാൽ, രേഖകൾ തയാറാക്കിയത് ധനവകുപ്പ് തന്നെയാണെന്നും വിദഗ്ധ സഹായം മാത്രമാണ് തേടിയതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടി നൽകി. സത്യപ്രതിജ്ഞാ ലംഘനമെന്ന് പ്രതിപക്ഷം ധവളപത്രം തയാറാക്കാൻ ഔദ്യോഗിക രേഖകൾ പുറത്തുകൊടുത്തത് ചട്ടവിരുദ്ധമാണെന്ന് കെ.എൻ. ബാലഗോപാൽ ചൂണ്ടിക്കാട്ടി. എ.ജിക്ക്…

കൊല്ലത്തെ വയോധികന്റെ കൊലപാതകം: പ്രതി വാൽപ്പാറയിൽ പിടിയിൽ
Crime, Kerala

കൊല്ലത്തെ വയോധികന്റെ കൊലപാതകം: പ്രതി വാൽപ്പാറയിൽ പിടിയിൽ

കൊല്ലം: നഗരമധ്യത്തിൽ വയോധികനെ കൊലപ്പെടുത്തി പണവും കവർന്ന് കടന്നുകളഞ്ഞ പ്രതിയെ കൊല്ലം സിറ്റി പോലീസ് തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ നിന്ന് പിടികൂടി. കന്യാകുമാരി തക്കല, കറുങ്കൽ ചിറക്കാട്ടുവിളയിൽ ബിജു (22) ആണ് പിടിയിലായത്. കഴിഞ്ഞ മാസം 24-ന് അർദ്ധരാത്രി കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അന്വേഷണം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നഗരത്തിലെ കാർ സർവീസ് സെന്ററിന് സമീപം വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് ഈസ്റ്റ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. തുടർന്ന്…

1 2 3 4 5 23
July 2026
S M T W T F S
 1234
567891011
12131415161718
19202122232425
262728293031  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534