തിരുവനന്തപുരം: കേരളത്തിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന പ്രഖ്യാപനവുമായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം’ എന്ന തലവാചകത്തോടെ പുറത്തിറക്കിയ പത്രികയിൽ ജനപ്രിയ വാഗ്ദാനങ്ങളുടെ നീണ്ട നിരയാണുള്ളത്. പ്രധാന വാഗ്ദാനങ്ങൾ: കേരളത്തിന്റെ വികസന കുതിപ്പിന് ഊന്നൽ നൽകുന്ന പ്രഖ്യാപനങ്ങളാണ് പത്രികയിലുള്ളത്. * ആരോഗ്യം: കേരളത്തിൽ എയിംസ് (AIIMS) യാഥാർത്ഥ്യമാക്കും. * ഗതാഗതം: തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതികൾ…
സാമ്പത്തിക വർഷം മാറുന്നു; ഏപ്രിൽ ഒന്നു മുതൽ ആദായനികുതിയിലും ബാങ്കിംഗിലും നിർണായക മാറ്റങ്ങൾ
കൊച്ചി: ആഗോള രാഷ്ട്രീയ മാറ്റങ്ങൾക്കും സാമ്പത്തിക ചലനങ്ങൾക്കും സാക്ഷ്യം വഹിച്ച ഒരു സാമ്പത്തിക വർഷം കൂടി അവസാനിക്കുന്നു. ഏപ്രിൽ ഒന്നു മുതൽ ആരംഭിക്കുന്ന പുതിയ സാമ്പത്തിക വർഷത്തിൽ ആദായനികുതി, ബാങ്കിംഗ്, സ്വർണപ്പണയം തുടങ്ങി സാധാരണക്കാരെ ബാധിക്കുന്ന നിരവധി കാര്യങ്ങളിൽ നിർണായക മാറ്റങ്ങളാണ് വരുന്നത്. 1961-ലെ ആദായനികുതി നിയമത്തിന് പകരം പുതിയ നിയമം നിലവിൽ വരുന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. പുതിയ ആദായനികുതി നിയമം പതിറ്റാണ്ടുകൾ പഴക്കമുള്ള 1961-ലെ നിയമത്തിന് പകരമായി പുതിയ ആദായനികുതി നിയമം പ്രാബല്യത്തിൽ വരും….





