തിരുവനന്തപുരം: കോർപറേഷനിൽ പട്ടികജാതി വിഭാഗത്തിലെ വനിതകൾക്കായി നടപ്പിലാക്കിയ സ്വയംതൊഴിൽ സംരംഭ പദ്ധതിയുടെ ഫണ്ട് തട്ടിയെടുത്ത കേസിൽ മുൻ എസ്‌സി പ്രൊമോട്ടർ അറസ്റ്റിൽ. മുട്ടത്തറ സ്വദേശി എസ്. സിന്ധുവിനെയാണ് (55) വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് പിടികൂടിയത്. വായ്പാ സബ്‌സിഡി ഇനത്തിൽ അനുവദിച്ച 75 ലക്ഷം രൂപ ഗുണഭോക്താക്കൾക്ക് നൽകാതെ സ്വന്തം അക്കൗണ്ടുകളിലേക്ക് വകമാറ്റിയെന്നാണ് കേസ്. തട്ടിപ്പ് രീതി ഇങ്ങനെ: വനിതാ സംരംഭക ഗ്രൂപ്പുകൾക്ക് സർക്കാർ അനുവദിച്ച സബ്‌സിഡി തുക വിതരണം ചെയ്തതായി സിന്ധു വ്യാജരേഖകൾ ചമച്ചു. എന്നാൽ…
കോൺഗ്രസ് കത്ത് വിവാദം: വിശദീകരണവുമായി കെ. സുധാകരന്റെ അനന്തരവൻ
കണ്ണൂർ: കോൺഗ്രസിനുള്ളിലെ വ്യാജ കത്ത് വിവാദത്തിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ അനന്തരവൻ അജിത് കുമാർ വിശദീകരണവുമായി രംഗത്തെത്തി. വ്യാജ കത്താണെന്ന് അറിയാതെയാണ് താൻ അത് ഫോർവേഡ് ചെയ്തതെന്നും സുധാകരനെ അപകീർത്തിപ്പെടുത്താനാണ് തനിക്കെതിരെ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും അജിത് കുമാർ വ്യക്തമാക്കി. ‘കെഎസ് ബ്രിഗേഡ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് അദ്ദേഹം തന്റെ ഭാഗം വിശദീകരിച്ചത്. കേസുമായി ബന്ധപ്പെട്ട് സൈബർ പോലീസ് കഴിഞ്ഞ ദിവസം അജിത് കുമാറിനെ ചോദ്യം ചെയ്തിരുന്നു. കെപിസിസി മുൻ പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരിൽ എഐസിസിക്ക്…
മൂന്നാമത്തെ പ്രസവത്തിനും 365 ദിവസം അവധി നൽകണം; വിവേചനം പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ : തമിഴ്നാട്ടിലെ സർക്കാർ ജീവനക്കാർക്ക് മൂന്നാമത്തെ പ്രസവാവധി വെട്ടിച്ചുരുക്കാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മൂന്നാമത്തെ പ്രസവത്തിന് മൂന്ന് മാസം മാത്രം അവധിയെന്ന സർക്കാർ ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. ആദ്യ രണ്ട് പ്രസവങ്ങളിലെന്നപോലെ 365 ദിവസം അവധി തന്നെ മൂന്നാമത്തെ പ്രസവത്തിനും അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി. മൂന്നാമതും ഗർഭംധരിക്കുന്നവരോട് വിവേചനം പാടില്ലെന്നും സർക്കാർ ഉത്തരവിന് കൃത്യമായ നീതീകരണമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഒന്നാമത്തെയും മൂന്നാമത്തെയും പ്രസവത്തിൽ ഒരു സ്ത്രീ അനുഭവിക്കുന്നത് ഒരേ വേദനയാണെന്നും, പ്രസവത്തിന് മുൻപും…
എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന്: കേരളം ആകാംക്ഷയിൽ
ദില്ലി: കേരളത്തിലെയും മറ്റു മൂന്നു സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനമനസറിയാൻ ഇനി നാല് നാൾ മാത്രം ബാക്കി. തിങ്കളാഴ്ച വോട്ടെണ്ണാനിരിക്കെ കേരളത്തിലേത് അടക്കം എക്സിറ്റ് പോൾ ഫലങ്ങൾ വിവിധ ഏജൻസികൾ ഇന്ന് പുറത്തു വിടും. എക്സിറ്റ് പോളുകള്‍ ഇന്ന് പുറത്തുവരാനിരിക്കെ ആകാംക്ഷയിലും പ്രതീക്ഷയിലുമാണ് മുന്നണികള്‍. മുന്നണികളുടെ പ്രതീക്ഷകൾ നേരിയ ഭൂരിപക്ഷമായാലും കേരളത്തിൽ ഭരണത്തുടര്‍ച്ച ഉറപ്പമെന്നാണ് എൽഡിഎഫ് വ്യക്തമാക്കുന്നത്. മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ, ഭരണ മാറ്റം ഉറപ്പെന്നും 85ന് മുകളിൽ സീറ്റ് നേടുമെന്നും യുഡിഎഫ് നേതാക്കള്‍…
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി; രാത്രികാലങ്ങളിൽ ലോഡ് ഷെഡ്ഡിംഗ്
തിരുവനന്തപുരം :സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് രാത്രികാലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനിച്ചു. വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെയുള്ള പീക്ക് അവറിൽ അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്താനാണ് ഊർജ്ജ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചത്. വൈദ്യുതി വിതരണ-പ്രസരണ ശൃംഖലയുടെ തകരാറുകൾ ഒഴിവാക്കാനാണ് ഈ നടപടിയെന്ന് അധികൃതർ വിശദീകരിക്കുന്നു. പ്രകൃതി ചതിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് വൈദ്യുതി മന്ത്രി അവകാശപ്പെടുമ്പോഴും, വേനൽക്കാല മുന്നൊരുക്കങ്ങളിൽ കെഎസ്ഇബി പരാജയപ്പെട്ടുവെന്ന വിമർശനം…
വിടവാങ്ങി ഇന്ത്യൻ ഫോട്ടോജേണലിസത്തിൻ്റെ ഇതിഹാസം രഘു റായ്
ദില്ലി : ഇന്ത്യൻ ഫോട്ടോജേണലിസത്തിന്റെ ഇതിഹാസം രഘു റായ് (83) അന്തരിച്ചു. ഇന്ന് രാവിലെ ഡൽഹിയിലെ വസതിയിലായിരുന്നു അന്ത്യം; സംസ്കാരം വൈകിട്ട് നാല് മണിക്ക് ലോധി മൈതാനത്ത് നടക്കും. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തിനിടയിൽ ഭോപ്പാൽ വാതക ദുരന്തത്തിന്റെ നടുക്കുന്ന ചിത്രങ്ങളിലൂടെയും ഇന്ദിരാഗാന്ധി, മദർ തെരേസ തുടങ്ങിയ പ്രമുഖരുടെ ജീവിത മുഹൂർത്തങ്ങളിലൂടെയും അദ്ദേഹം ആഗോളതലത്തിൽ ശ്രദ്ധേയനായി. 1942-ൽ ജനിച്ച അദ്ദേഹം സിവിൽ എഞ്ചിനീയറിംഗ് ഉപേക്ഷിച്ചാണ് ഫോട്ടോഗ്രാഫിയിലേക്ക് എത്തിയത്. ലോകപ്രശസ്തമായ ‘മാഗ്നം ഫോട്ടോസിൽ’ അംഗമായ ആദ്യ ഇന്ത്യക്കാരനായ…
കമ്പത്ത് പടക്കനിർമ്മാണശാലയിൽ സ്ഫോടനം: രണ്ട് മരണം
തേനി: തമിഴ്‌നാട്ടിലെ കമ്പം കാട്ടുപള്ളിവാസലിൽ പടക്കനിർമ്മാണശാലയ്ക്ക് തീപിടിച്ച് രണ്ടുപേർ മരിച്ചു. കമ്പം സ്വദേശികളായ സൂര്യ, ദീനദയാനൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. പടക്ക നിർമ്മാണത്തോടൊപ്പം കച്ചവടവും നടന്നിരുന്ന സ്ഥാപനത്തിലാണ് ഇന്ന് രാവിലെ ദാരുണമായ അപകടമുണ്ടായത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെത്തുടർന്ന് കഴിഞ്ഞ രണ്ടുദിവസമായി ഈ പടക്കശാല അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്ന് രാവിലെ ജോലി പുനരാരംഭിക്കാനായി സ്ഥാപനം തുറക്കുന്നതിനിടെയാണ് വൻ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. അപകടസമയത്ത് നാല് പേരാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. ഇതിൽ സൂര്യയും ദീനദയാനനും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേർ…
പേടിഎം പേയ്‌മെന്റ് ബാങ്ക് ലൈസൻസ് റദ്ദാക്കി; പിരിച്ചുവിടാൻ ആർബിഐ നീക്കം
മുംബൈ: മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനെത്തുടർന്ന് പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റദ്ദാക്കി. ബാങ്ക് പിരിച്ചുവിടുന്നതിനുള്ള നടപടികൾക്കായി ബോംബെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ആർബിഐ. 1949-ലെ ബാങ്കിങ് റെഗുലേഷൻ ആക്ട് സെക്ഷൻ 22(4) പ്രകാരമാണ് ഈ നിർണ്ണായക നടപടി. നിക്ഷേപകർക്ക് ആശങ്ക വേണ്ട ബാങ്കിന്റെ പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ നിക്ഷേപകർക്കുള്ള എല്ലാ ബാധ്യതകളും തീർക്കാൻ ആവശ്യമായ ഫണ്ട് ബാങ്കിന്റെ പക്കലുണ്ടെന്ന് ആർബിഐ വ്യക്തമാക്കി. 2025 സാമ്പത്തിക വർഷത്തെ കണക്കനുസരിച്ച് 1395 കോടി…
വെടിക്കെട്ട് ലൈസൻസി സതീശൻ മുണ്ടത്തിക്കോട് അന്തരിച്ചു; ദുരന്തത്തിൽ മരണം 15 ആയി
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രമുഖ വെടിക്കെട്ട് ലൈസൻസി സതീശൻ മുണ്ടത്തിക്കോട് (സതീഷ്) അന്തരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബേൺസ് ഐ.സി.യുവിൽ വെച്ചായിരുന്നു അന്ത്യം. അപകടം നടന്ന ദിവസം മുതൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന സതീശന് 90 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. തൃശ്ശൂർ പൂരത്തിന് വിസ്മയക്കാഴ്ചകൾ ഒരുക്കുന്നതിൽ സജീവ സാന്നിധ്യമായിരുന്നു സതീശൻ. പിതാവ് മണിപാപ്പന്റെ പാത പിന്തുടർന്ന് വെടിക്കെട്ട് രംഗത്തെത്തിയ അദ്ദേഹം കഴിഞ്ഞ 13 വർഷത്തിലേറെയായി ഈ മേഖലയിൽ…
തിരുവനന്തപുരം നഗരസഭയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി വി. ശിവന്‍കുട്ടി; ‘നഗരത്തിലൂടെ മൂക്ക് പൊത്താതെ നടക്കാനാവില്ല’
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ ഭരണത്തെയും പ്രവര്‍ത്തനങ്ങളെയും കടുത്ത ഭാഷയിൽ വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. നഗരസഭാ ഭരണം ജനങ്ങള്‍ക്ക് ദുസ്സഹമായി മാറിയിരിക്കുകയാണെന്നും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഭരണസമിതി പൂർണ്ണ പരാജയമാണെന്നും മന്ത്രി ആരോപിച്ചു. . മാലിന്യനീക്കം ഫോട്ടോഷൂട്ട് മാത്രം നഗരത്തിലെ മാലിന്യപ്രശ്നം അതീവ ഗുരുതരമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. “മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാൻ കഴിയാത്ത അവസ്ഥയാണ്. മാലിന്യ നീക്കം വെറും ഫോട്ടോഷൂട്ടായി മാറിയിരിക്കുന്നു,” അദ്ദേഹം പരിഹസിച്ചു. നഗരത്തിലെ തെരുവ് വിളക്കുകൾ കത്തുന്നില്ലെന്നും കുടിവെള്ള പ്രശ്നത്തിന് നഗരസഭയ്ക്ക്…













