കൊല്ലം ജില്ലയിലെ ശാരീരിക അവശതയുള്ള 85 വയസിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കും ഭിന്നശേഷി വിഭാഗം വോട്ടർമാർക്കുമായി സജ്ജീകരിച്ച ഹോം വോട്ടിംഗ് ഇന്ന് (മാർച്ച് 30) മുതൽ ആരംഭിക്കും. 12 ഡി ഫോമിൽ മുൻകൂട്ടി അപേക്ഷിച്ചവർക്കാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കുന്നത്. ഏപ്രിൽ നാല് വരെ നീണ്ടുനിൽക്കുന്ന ഈ പ്രക്രിയയിലൂടെ വോട്ടർമാർക്ക് സ്വന്തം വീടുകളിൽ ഇരുന്ന് തന്നെ സമ്മതിദാനാവകാശം വിനിയോഗിക്കാം. ജില്ലയിൽ ആകെ 14,912 വോട്ടർമാർക്കാണ് ഹോം വോട്ടിംഗിന് അംഗീകാരം ലഭിച്ചിട്ടുള്ളത്. ഇതിൽ 10,855 പേർ മുതിർന്ന…
എ.കെ.ജി സെന്റർ ഭൂമി ഇടപാടിൽ ദുരൂഹത; നിർണ്ണായക ഫയലുകൾ ആർക്കൈവ്‌സിലില്ലെന്ന് വിവരാവകാശ രേഖ
തിരുവനന്തപുരം: തലസ്ഥാനത്തെ എ.കെ.ജി സെന്ററിന് ഭൂമി അനുവദിച്ചത് സംബന്ധിച്ച സർക്കാർ ഫയലുകൾ കാണാനില്ലെന്ന് വിവരാവകാശ രേഖ. എ.കെ.ജി സെന്ററിനായി വിട്ടുനൽകിയ ഭൂമിക്ക് നിശ്ചയിച്ചതിലും കൂടുതൽ വിസ്തൃതിയുണ്ടെന്ന കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ്, ഇടപാടുമായി ബന്ധപ്പെട്ട ഫയലുകൾ ആർക്കൈവ്‌സ് വകുപ്പിന്റെ കൈവശമില്ലെന്ന മറുപടി പുറത്തുവരുന്നത്. അപ്രത്യക്ഷമായത് 1977-ലെ ഉത്തരവ് 1977-ൽ എ.കെ. ആൻറണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിനായി കേരള സർവകലാശാലയോട് ചേർന്നുള്ള ഭൂമി കൈമാറിയത്. ഈ നടപടിയുമായി ബന്ധപ്പെട്ട ‘1172/77/ആർഡി’ എന്ന നമ്പറിലുള്ള സർക്കാർ ഉത്തരവ്…
വാഹന ഉടമകൾക്ക് ആശ്വാസം: ട്രാഫിക് പിഴകൾ അടച്ചുതീർക്കാൻ ‘അംനസ്റ്റി സ്കീം’; ഏപ്രിൽ 30 വരെ അവസരം
തിരുവനന്തപുരം: മോട്ടോർ വാഹന നിയമപ്രകാരം കുടിശ്ശികയായി കിടക്കുന്ന ചലാനുകൾ തീർപ്പാക്കാൻ വാഹന ഉടമകൾക്ക് അസുലഭ അവസരം. 2024 ഡിസംബർ 31 വരെ ലഭിച്ചിട്ടുള്ള ചലാനുകൾക്കാണ് സർക്കാർ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി (അംനസ്റ്റി സ്കീം) പ്രഖ്യാപിച്ചിരിക്കുന്നത്. പിഴത്തുകയിൽ ഇളവുകളോടെ കുടിശ്ശിക അടച്ചുതീർക്കാൻ 2026 ഏപ്രിൽ 30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. പോലീസ്, മോട്ടോർ വാഹന വകുപ്പുകൾ വിവിധ നിയമലംഘനങ്ങൾക്ക് ഈടാക്കിയ ചലാനുകൾ ഈ പദ്ധതിയിലൂടെ തീർപ്പാക്കാം. പരിവാഹൻ പോർട്ടലിലെ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിന് തടസ്സമായി നിൽക്കുന്ന വലിയ പിഴ…






