വാഹന ഉടമകൾക്ക് ആശ്വാസം: ട്രാഫിക് പിഴകൾ അടച്ചുതീർക്കാൻ ‘അംനസ്റ്റി സ്കീം’; ഏപ്രിൽ 30 വരെ അവസരം
Kerala

വാഹന ഉടമകൾക്ക് ആശ്വാസം: ട്രാഫിക് പിഴകൾ അടച്ചുതീർക്കാൻ ‘അംനസ്റ്റി സ്കീം’; ഏപ്രിൽ 30 വരെ അവസരം

Spread the love

തിരുവനന്തപുരം: മോട്ടോർ വാഹന നിയമപ്രകാരം കുടിശ്ശികയായി കിടക്കുന്ന ചലാനുകൾ തീർപ്പാക്കാൻ വാഹന ഉടമകൾക്ക് അസുലഭ അവസരം. 2024 ഡിസംബർ 31 വരെ ലഭിച്ചിട്ടുള്ള ചലാനുകൾക്കാണ് സർക്കാർ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി (അംനസ്റ്റി സ്കീം) പ്രഖ്യാപിച്ചിരിക്കുന്നത്. പിഴത്തുകയിൽ ഇളവുകളോടെ കുടിശ്ശിക അടച്ചുതീർക്കാൻ 2026 ഏപ്രിൽ 30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.

പോലീസ്, മോട്ടോർ വാഹന വകുപ്പുകൾ വിവിധ നിയമലംഘനങ്ങൾക്ക് ഈടാക്കിയ ചലാനുകൾ ഈ പദ്ധതിയിലൂടെ തീർപ്പാക്കാം. പരിവാഹൻ പോർട്ടലിലെ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിന് തടസ്സമായി നിൽക്കുന്ന വലിയ പിഴ കുടിശ്ശികകൾ ഒഴിവാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ചലാനുകൾ നിലവിലുണ്ടെങ്കിൽ വാഹന സംബന്ധമായ സേവനങ്ങൾ നിഷേധിക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമം 167-ലെ ഭേദഗതിക്ക് ശേഷം, പൗരന്മാർക്ക് കുടിശ്ശികകൾ തീർക്കാൻ ലഭിക്കുന്ന അവസാന വട്ട അവസരമാണിത്.

രജിസ്റ്റർ ചെയ്യേണ്ട രീതി:

പൊതുജനങ്ങൾക്ക് ഓൺലൈനായി ഈ പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്യാനും ഇളവ് ചെയ്ത തുക അടയ്ക്കാനും സാധിക്കും. ഇളവ് ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്:

https://services.mvd.kerala.gov.in

അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ അതിന്റെ സ്റ്റാറ്റസ് പരിശോധിക്കാനും പെയ്‌മെന്റ് നടത്താനും ഇതേ പോർട്ടൽ തന്നെ ഉപയോഗിക്കാം. കാലാവധിക്ക് ശേഷം പിഴയടയ്ക്കാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നതിനാൽ, ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

 

 

29/03/2026
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534