കൊല്ലം :കല്ലുവാതുക്കലിൽ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിനെ കണ്ടെത്തിയ കേസിൽ പ്രതിയെ നിയമത്തിനു മുന്നിലെത്തിക്കുന്നതിൽ നിർണായകമായത് അന്നത്തെ പാരിപ്പള്ളി എസ്.എച്ച്.ഒ ആയിരുന്ന ടി. സതികുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണമാണ്. വ്യക്തമായ തെളിവുകളോ സാഹചര്യത്തെളിവുകളോ ലഭ്യമല്ലാതിരുന്ന കേസിൽ 21 പേരുടെ ഡി.എൻ.എ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്. 2021 ജനുവരിയിലാണ് കല്ലുവാതുക്കലിലെ കരിയിലക്കൂട്ടത്തിനിടയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. അവശനിലയിലായിരുന്ന കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നാടിനെ നടുക്കിയതോടെ പൊലീസ് വിശദമായ…




