തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ സമരം ശക്തമാക്കാൻ കോൺഗ്രസ്
National

തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ സമരം ശക്തമാക്കാൻ കോൺഗ്രസ്

Spread the love

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മിഷനെതിരായ പ്രതിഷേധം ശക്തമായി തുടരാൻ കോൺഗ്രസ് തീരുമാനം. ഭിന്നതകൾ മാറ്റിവച്ച് ഇന്ത്യാ സഖ്യത്തിലെ മുഴുവൻ കക്ഷികളെയും സമരമുഖത്ത് അണിനിരത്താൻ രാഹുൽ ഗാന്ധി നേരിട്ട് രംഗത്തിറങ്ങി.

ഇന്നലെ രാത്രി സഖ്യകക്ഷി നേതാക്കളെയെല്ലാം രാഹുൽ ഗാന്ധി നേരിട്ട് വിളിച്ച് ഇന്ന് നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കണമെന്ന് അഭ്യർഥിച്ചു. നേതാക്കൾ എല്ലാവരും അഭ്യർഥന സ്വീകരിച്ചതായാണ് വിവരം. ഇന്നലത്തേതിന് സമാനമായ പ്രതിഷേധത്തിനാണ് ഇന്ന് പദ്ധതിയിടുന്നത്. പ്രതിഷേധ വേദി സംബന്ധിച്ച് അന്തിമ തീരുമാനം സമരത്തിനിടെയായിരിക്കും. കോൺഗ്രസ് എംപിമാരോടും നേതാക്കളോടും ഡൽഹിയിൽ തുടരാൻ നിർദേശം നൽകിയിട്ടുണ്ട്.

ഇന്നും നാളെയും ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധം തുടരാനാണ് തീരുമാനം. മറ്റെന്നാൾ സിജെപി പ്രഖ്യാപിച്ചിരിക്കുന്ന സമരത്തിലും പ്രധാന നേതാക്കൾ പങ്കെടുക്കും. സമരത്തിനെത്തുന്നവരെ ഡൽഹി അതിർത്തികളിൽ തടഞ്ഞാൽ നഗരത്തിനുള്ളിൽ ഇന്ത്യാ സഖ്യവും നഗരത്തിന് പുറത്ത് സിജെപിയും പ്രതിഷേധം നടത്താനാണ് നീക്കം. പ്രതിഷേധം അനിശ്ചിതകാലം തുടരാനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, പ്രതിഷേധം ശക്തമാകുമ്പോഴും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ഒരാഴ്ചയായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ മീഡിയ വിഭാഗവും പ്രതികരിക്കുന്നില്ല. ഗ്യാനേഷ് കുമാർ നേരിട്ട് പങ്കെടുക്കേണ്ടിയിരുന്ന വിവിധ സംസ്ഥാനങ്ങളിലെ യുവസമ്പർക്ക പരിപാടികളും ബൂത്ത് ലെവൽ ഓഫീസർമാർക്കുള്ള പരിശീലന പരിപാടികളും മാറ്റിവച്ചിട്ടുണ്ട്.

08/10/2026
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534