ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ എല്ലാ ഫോർമാറ്റുകളിലെയും ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഹർമൻപ്രീത് കൗർ ഒഴിഞ്ഞു. ഏഷ്യൻ ഗെയിംസിലെ സ്വർണനേട്ടത്തിന് പിന്നാലെയാണ് പ്രഖ്യാപനം.
ടീം മികച്ച നിലയിലാണെന്നും യുവതാരങ്ങൾക്ക് അവസരം നൽകി മുന്നോട്ടുപോകാൻ അനുയോജ്യമായ സമയമാണിതെന്നും ഹർമൻപ്രീത് പറഞ്ഞു. സമാധാനത്തോടെയാണ് നായകസ്ഥാനം ഒഴിയുന്നതെന്നും അവർ വ്യക്തമാക്കി.
ക്യാപ്റ്റൻ എന്ന നിലയിൽ പിന്തുണ നൽകിയ ബി.സി.സി.ഐ, സഹതാരങ്ങൾ, പരിശീലകർ, ആരാധകർ എന്നിവർക്ക് ഹർമൻപ്രീത് നന്ദി അറിയിച്ചു.




