മുഖത്തല: മുഖത്തല ശ്രീ മുരാരി ക്ഷേത്രത്തിൽ നിറപുത്തരി ചടങ്ങുകൾ ഭക്തിനിർഭരമായി നടന്നു. ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ നിരവധി ഭക്തർ പങ്കെടുത്തു.
ചിങ്ങമാസത്തിലെ അത്തം മുതൽ പത്ത് ദിവസങ്ങളിലായി വിവിധ കരസാമുദായിക അംഗങ്ങളുടെ നേതൃത്വത്തിൽ ക്ഷേത്രാങ്കണത്തിൽ വിപുലമായ പൂക്കളമൊരുക്കും. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 23-ന് ഓണാഘോഷ പരിപാടികളും നടക്കും.
കലാ-സാംസ്കാരിക പരിപാടികൾ, ഓണപ്പരിപാടികൾ, വിവിധ മത്സരങ്ങൾ എന്നിവ ഉൾപ്പെടെ വിപുലമായ ആഘോഷങ്ങളോടെയാണ് ഇത്തവണ ഓണം സംഘടിപ്പിക്കുന്നതെന്ന് ക്ഷേത്ര ഉപദേശക സമിതി അറിയിച്ചു.




