നെടുമങ്ങാട്: മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ചുമതലയിൽ ഇടപെട്ട് ബഹളംവെച്ച സംഭവത്തിൽ തിരുവനന്തപുരം ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ സി.ഐ യഹിയക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. ആയുധങ്ങളുമായി ആക്രമണത്തിന് എത്തിയെന്ന പരാതിയിൽ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്ത നാലംഗ സംഘത്തിലെ രണ്ട് പേരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് സി.ഐ സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരുമായി തർക്കിക്കുകയും അതിക്രമം നടത്തുകയും ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. കസ്റ്റഡിയിലായവരിൽ രണ്ട് പേർ സി.ഐയുടെ ബന്ധുക്കളാണെന്നാണ് വിവരം. സംഭവം വിവാദമായതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ…
ഉമ്മൻചാണ്ടിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന; കെ.സി. ജോസഫിന്റെയും ബെനി ബെഹ്നാന്റെയും മൊഴി
കൊട്ടാരക്കര: സോളാർ കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ ആസൂത്രിത ഗൂഢാലോചന ഉണ്ടായിരുന്നുവെന്ന് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.സി. ജോസഫ് കോടതിയിൽ മൊഴി നൽകി. കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി അർജുൻ രാജിന് മുമ്പാകെയാണ് കെ.സി. ജോസഫും മുൻ കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറിയും ചാലക്കുടി എം.പിയുമായ ബെനി ബെഹ്നാനും മൊഴി നൽകിയത്. 2011 മുതൽ 2016 വരെയുള്ള രാഷ്ട്രീയ സംഭവവികാസങ്ങൾ വിശദീകരിച്ച കെ.സി. ജോസഫ്, ഉമ്മൻചാണ്ടി…
സംഗീതലോകത്തിന് തീരാനഷ്ടം; ഗായിക ജാനകിയമ്മ അന്തരിച്ചു
മൈസൂർ: ദക്ഷിണേന്ത്യൻ സംഗീതലോകത്തിന്റെ അഭിമാനഗായിക എസ്. ജാനകി (ജാനകിയമ്മ) അന്തരിച്ചു. മൈസൂരിലെ വസതിയിലായിരുന്നു അന്ത്യം. പ്രായാധിക്യത്തെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾക്കിടെയായിരുന്നു അന്ത്യം സംഭവിച്ചതെന്നാണ് വിവരം. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ ആലപിച്ച ജാനകിയമ്മ, ദക്ഷിണേന്ത്യൻ ചലച്ചിത്രസംഗീതത്തിന്റെ അനശ്വര ശബ്ദമായിരുന്നു. നാല് ദക്ഷിണേന്ത്യൻ ഭാഷകളിലായി നിരവധി ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ജാനകിയമ്മ, വികാരനിർഭരമായ ആലാപനശൈലിയിലൂടെ തലമുറകളുടെ ഹൃദയങ്ങളിൽ ഇടം നേടിയിരുന്നു. ദേശീയ പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി ബഹുമതികൾ അവർക്ക് ലഭിച്ചിട്ടുണ്ട്….






