കൊല്ലം: കാപ്പാ പ്രതികൾ ഉൾപ്പെടെയുള്ള അക്രമിസംഘത്തിന്റെ റീൽസ് ചിത്രീകരിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച യുവാവിനെ കൊല്ലം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കല്ലുവാതുക്കൽ വേളമാനൂർ ‘ദോവി പ്രസാദം’ വീട്ടിൽ നിന്നും പാരിപ്പള്ളി റീന ഭവനത്തിൽ താമസിക്കുന്ന അക്ഷയ് (30) ആണ് പിടിയിലായത്. കോടതി ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കാപ്പാ അടക്കം ചുമത്തപ്പെട്ടിട്ടുള്ള പ്രതികളെ കൊല്ലം മൂന്നാം അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതിയിൽ വിചാരണയ്ക്കായി ഹാജരാക്കിയിരുന്നു. ഇവർ കോടതിയുടെ വിചാരണക്കൂട്ടിൽ നിൽക്കുന്നതും…
വ്യാജ മാധ്യമങ്ങൾക്കെതിരെ കർശന നിയമം വരുന്നു: ജെ.എം.എ. ദേശീയ സെക്രട്ടറി ഷിബു കൂട്ടുംവാതുക്കൽ
ജെ.എം.എ. കൊല്ലം ജില്ലാ പൊതുയോഗം സംഘടിപ്പിച്ചു; അംഗങ്ങൾക്ക് 20 ലക്ഷത്തിന്റെ ഇൻഷുറൻസ് പദ്ധതി കൊല്ലം: അംഗീകാരമില്ലാത്ത വ്യാജ മാധ്യമങ്ങൾക്കെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് ഉടൻ തന്നെ ശക്തമായ നിയമങ്ങൾ നിലവിൽ വരുമെന്നും അതിനായുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞതായും ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (ജെ.എം.എ.) ദേശീയ സെക്രട്ടറി (കേരള ചാർജ്) ഷിബു കൂട്ടുംവാതുക്കൽ പറഞ്ഞു. ജെ.എം.എ. കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മാധ്യമരംഗത്തെ സുതാര്യത ഉറപ്പുവരുത്താനും യഥാർത്ഥ മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾ…
തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം പ്രതിസന്ധിയിൽ; നിയമക്കുരുക്കുകളും രാഷ്ട്രീയ സമവായമില്ലായ്മയും തിരിച്ചടിയാകുന്നു
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണപക്ഷത്തിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നു. പ്രമേയം കൊണ്ടുവരുന്നതിലെ സാങ്കേതികവും നിയമപരവുമായ സങ്കീർണ്ണതകൾക്ക് പുറമെ, പ്രമുഖ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ രാഷ്ട്രീയ സമവായമില്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. 101 അംഗങ്ങളുള്ള കോർപ്പറേഷൻ കൗൺസിലിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കണമെങ്കിൽ ആകെ അംഗങ്ങളുടെ മൂന്നിലൊന്ന് (1/3) പേരുടെ പിന്തുണ ആവശ്യമാണ്. അതായത് കുറഞ്ഞത് 34 അംഗങ്ങൾ പ്രമേയത്തിൽ ഒപ്പിടേണ്ടതുണ്ട്. നിലവിലെ കക്ഷിനില അനുസരിച്ച് കോൺഗ്രസിനോ സിപിഎമ്മിനോ ഒറ്റയ്ക്ക് ഈ സംഖ്യ തികയ്ക്കാനും പ്രമേയം കൊണ്ടുവരാനും സാധിക്കില്ല….
പുതിയകാവ് ക്ഷേത്രത്തിൽനിന്ന് സ്വർണ്ണമാല മോഷ്ടിച്ച തമിഴ്‌നാട് സ്വദേശികൾ പിടിയിൽ
കൊല്ലം: പുതിയകാവ് ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ്ണമാല മോഷ്ടിച്ച കേസിൽ രണ്ട് തമിഴ്‌നാട് സ്വദേശികളെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് കള്ളക്കുറിച്ചി ചിന്നസേലം സ്വദേശികളായ ശശികുമാർ (25), മഹാലക്ഷ്മി (60) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച (ജൂൺ 21) വൈകിട്ട് 7.30-ഓടെയായിരുന്നു സംഭവം. ക്ഷേത്ര കോമ്പൗണ്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ, ആദിദേവത വിഗ്രഹത്തിൽ ചാർത്തിയിരുന്ന 13 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ ലോക്കറ്റോടുകൂടിയ മാല കവരുകയായിരുന്നു. ക്ഷേത്രത്തിനുള്ളിൽ അപരിചിതരായ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ക്ഷേത്രം…
പ്രിയദർശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി തള്ളി; പ്രതിസന്ധിയിലായി സ്വകാര്യ ബസ് മേഖല, തൃശൂരിൽ സർവീസുകൾ നിർത്തിവെച്ചു
കൊച്ചി/തൃശൂർ:സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതിക്കെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും, ഇത് ലിംഗാടിസ്ഥാനത്തിലുള്ള വേർതിരിവാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയിൽ ഹർജി എത്തിയത്. ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്കുള്ള അവകാശത്തിന്റെ (അനുച്ഛേദം 14, 15) ലംഘനമാണ് പദ്ധതിയിലൂടെ ഉണ്ടാകുന്നതെന്നായിരുന്നു ഹർജിക്കാരന്റെ പ്രധാന ആരോപണം. എന്നാൽ, ഈ ഭരണഘടനാവിരുദ്ധത വ്യക്തമാക്കാൻ ഹർജിക്കാരന് സാധിച്ചില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ഉത്തരവ്. വരുമാന നഷ്ടം: സർവീസ് നിർത്തിവെച്ച് ബസ്സുടമകൾ കോടതിയിൽ നിന്ന് പദ്ധതിക്ക്…
തോട്ടപ്പള്ളി മുതൽ എടയാർ വരെ കരിമണൽ ‘കച്ചവടം’; നിഗൂഢതകളുടെ ചുരുളഴിച്ച് ‘കരിമണലിൽ പൂഴ്ത്തിയ കണക്കുകൾ
തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തെ പിടിച്ചുലയ്ക്കുന്ന സിഎംആർഎൽ-എക്സാലോജിക് മാസപ്പടി വിവാദങ്ങൾക്കും ശശിധരൻ കർത്തയുടെ ഡയറിയിലെ വെളിപ്പെടുത്തലുകൾക്കും പിന്നാലെ, സംസ്ഥാനത്തെ കരിമണൽ കൊള്ളയുടെ ഞെട്ടിക്കുന്ന വസ്തുതകൾ പുറത്തേക്ക്. കരിമണൽ കമ്പനിയുടെ സുഗമമായ നടത്തിപ്പിനായി അധികാരകേന്ദ്രങ്ങളുമായി നടത്തിയ വഴിവിട്ട ഇടപാടുകളുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ദുരന്തനിവാരണത്തിന്റെ മറവിൽ ആലപ്പുഴ തോട്ടപ്പള്ളിയിൽ നിന്ന് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന കരിമണൽ കണക്കില്ലാതെ കടത്തിയതിനെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ ‘കരിമണലിൽ പൂഴ്ത്തിയ കണക്കുകൾ’ എന്ന അന്വേഷണാത്മക പരമ്പരയാണ് ഈ വലിയ അഴിമതിയിലേക്ക് വീണ്ടും വെളിച്ചം വീശുന്നത്. ദുരന്തനിവാരണത്തിന്റെ…
‘അമ്മ’യിൽ വൻ പെട്ടിത്തെറി: ശ്വേത മേനോനും ഭരണസമിതിയും ഒന്നടങ്കം രാജിവെച്ചു; വീണ്ടും അഡ്ഹോക്ക് കമ്മിറ്റിയിലേക്ക്
‘കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ (AMMA) നാടകീയ രംഗങ്ങൾക്കൊടുവിൽ ഭരണസമിതി ഒന്നടങ്കം രാജിവെച്ചു. ഇന്ന് കൊച്ചിയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ വരവ്-ചെലവ് കണക്കുകളെച്ചൊല്ലിയുണ്ടായ രൂക്ഷമായ തർക്കമാണ് കൂട്ടരാജിയിൽ കലാശിച്ചത്. പ്രസിഡൻ്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ എന്നിവരുൾപ്പെടെയുള്ള മുഴുവൻ അംഗങ്ങളും രാജിക്കത്ത് കൈമാറി. രാവിലെ ആരംഭിച്ച ജനറൽ ബോഡി യോഗത്തിൽ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവ്-ചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്ന് ഒരു വിഭാഗം മുതിർന്ന അംഗങ്ങൾ ആരോപിച്ചതോടെയാണ് തർക്കങ്ങളുടെ…
റെയിൽവേയിൽ ടിക്കറ്റില്ലാ യാത്രയ്ക്ക് ഇനി കനത്ത തിരിച്ചടി; കുറഞ്ഞ പിഴ 500 രൂപയാക്കി ഉയർത്തി
ന്യൂഡൽഹി:ട്രെയിനുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ കാത്തിരിക്കുന്നത് ഇനി കനത്ത ശിക്ഷ. ടിക്കറ്റില്ലാ യാത്രക്കാർക്കുള്ള കുറഞ്ഞ പിഴത്തുക നിലവിലുള്ള 250 രൂപയിൽ നിന്നും 500 രൂപയായി റെയിൽവേ മന്ത്രാലയം ഉയർത്തി. രാജ്യത്തെ ട്രെയിനുകളിൽ ടിക്കറ്റെടുക്കാതെയുള്ള യാത്രകൾ പൂർണ്ണമായും തടയുന്നതിനും യാത്രക്കാരുടെ അനാവശ്യ തിരക്ക് നിയന്ത്രിക്കുന്നതിനുമാണ് ഈ അടിയന്തര ഇടപെടലെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ജൂൺ 19-നാണ് റെയിൽവേ നിയമങ്ങളിൽ വരുത്തിയ ഭേദഗതികൾ ഉൾക്കൊള്ളുന്ന പ്രത്യേക ഗസറ്റ് വിജ്ഞാപനം മന്ത്രാലയം പുറപ്പെടുവിച്ചത്. 1989-ലെ റെയിൽവേ നിയമത്തിലെ 137, 138 വകുപ്പുകൾക്ക്…
തൃശൂരിലെ പെൺവാണിഭ കേന്ദ്രത്തിൽ യുവാവ് മർദ്ദനമേറ്റു മരിച്ചു; നാല് സ്ത്രീകളടക്കം ആറ് ഒഡീഷ സ്വദേശികൾ അറസ്റ്റിൽ
തൃശൂർ: നഗരത്തിലെ പെൺവാണിഭ കേന്ദ്രത്തിലുണ്ടായ തർക്കത്തെ തുടർന്ന് മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഇതരസംസ്ഥാന യുവാവ് മരിച്ചു. ഒഡീഷ സ്വദേശിയായ ധൻപതി നായിക് (27) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ആറ് ഒഡീഷ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശികൾ തന്നെയായിരുന്നു തൃശൂർ നഗരത്തിലെ വാടകവീട് കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം നടത്തിയിരുന്നത്. കഴിഞ്ഞ ജൂൺ 18-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺവാണിഭ കേന്ദ്രത്തിൽ വെച്ച് പണത്തെച്ചൊല്ലി പ്രതികളും ധൻപതി നായികും…
അയോധ്യ രാമക്ഷേത്രത്തിൽ വൻ ഫണ്ട് തിരിമറി: 60 കിലോ വെള്ളി കട്ടകൾ കാണാതായതായി കണ്ടെത്തൽ; അന്വേഷണം ഊർമ്മിതം
അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യ രാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച വഴിപാടുകളിലും ഫണ്ടുകളിലും വൻ ക്രമക്കേട് നടന്നതായുള്ള പരാതികളിൽ പുതിയ വെളിപ്പെടുത്തൽ. രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങായ ‘പ്രാൺ പ്രതിഷ്ഠ’ സമയത്ത് ഭക്തർ സമർപ്പിച്ച 60 കിലോ ഗ്രാം വെള്ളി കട്ടകൾ കാണാതായതായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തി. ഇവ സൂക്ഷിച്ചതുമായി ബന്ധപ്പെട്ട യാതൊരുവിധ ഔദ്യോഗിക രേഖകളും ക്ഷേത്ര അധികൃതരുടെ പക്കലില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. രാം ലല്ലയ്ക്ക് സമർപ്പിച്ച ഈ വെള്ളി കട്ടകൾ ക്ഷേത്രത്തിന്‍റെ അടിത്തറയിൽ സ്ഥാപിക്കാൻ ഉദ്ദേശിച്ചുള്ളവയായിരുന്നു. കഴിഞ്ഞ…













