കൊല്ലം: ഹൃദയശസ്ത്രക്രിയകൾക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ രോഗികൾക്കും കുടുംബാംഗങ്ങൾക്കും ഒത്തുചേരാനും അനുഭവങ്ങൾ പങ്കുവെക്കാനും അവസരമൊരുക്കി ആസ്റ്റർ പി.എം.എഫ് കൊല്ലം സംഘടിപ്പിച്ച ‘ഹൃദയസംഗമം 2026’ ശ്രദ്ധേയമായി.ആശുപത്രിയിലെ കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലാർ സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ബൈപാസ്, ഹൃദയവാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്ക് വിധേയരായ അറുപതിലധികം രോഗികളും ബന്ധുക്കളും പങ്കെടുത്തു. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ജീവിതാനുഭവങ്ങളും ചികിത്സയിലൂടെ നേടിയ ആരോഗ്യപുരോഗതിയും പങ്കുവെച്ചത് സംഗമത്തിന് ഹൃദ്യമായ അനുഭവമായി.
സി.ടി.വി.എസ് കൺസൾട്ടന്റ് ഡോ. ആകാശ് എസ്., കാർഡിയാക് അനസ്തീസിയ കൺസൾട്ടന്റ് ഡോ. കൃഷ്ണനുണ്ണി, ആശുപത്രി സി.ഒ.ഒ വിജിഷ് വി.കെ. എന്നിവർ സംസാരിച്ചു. വിവിധ വിഭാഗം മേധാവികളും ഡോക്ടർമാരും നഴ്സിംഗ് ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു. ആശുപത്രി ജീവനക്കാരുടെ നേതൃത്വത്തിൽ കലാപരിപാടികളും സംഘടിപ്പിച്ചു.

Kerala



