ഇന്ധനവില വർധന ഭീതിക്കിടെ ആശ്വാസമായി കേന്ദ്ര ഇടപെടൽ; പെട്രോൾ, ഡീസൽ എക്സൈസ് തീരുവ വെട്ടിക്കുറച്ചു
National

ഇന്ധനവില വർധന ഭീതിക്കിടെ ആശ്വാസമായി കേന്ദ്ര ഇടപെടൽ; പെട്രോൾ, ഡീസൽ എക്സൈസ് തീരുവ വെട്ടിക്കുറച്ചു

Spread the love

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ ആഗോള വിപണിയിൽ എണ്ണവില ഉയരുന്നതിനിടെ, രാജ്യത്തെ ഇന്ധന വിപണിയിൽ ഇടപെട്ട് കേന്ദ്രസർക്കാർ. പെട്രോളിന്റെയും ഡീസലിന്റെയും അധിക എക്സൈസ് തീരുവ കേന്ദ്രം കുത്തനെ വെട്ടിക്കുറച്ചു. പെട്രോളിന് ലിറ്ററിന് 13 രൂപയിൽ നിന്ന് 3 രൂപയായും, ഡീസലിന് ലിറ്ററിന് 10 രൂപയിൽ നിന്ന് പൂജ്യമായുമാണ് തീരുവ കുറച്ചിരിക്കുന്നത്.

കമ്പനികൾക്ക് ആശ്വാസം; ചില്ലറ വിലയിൽ മാറ്റമുണ്ടാകില്ല

എക്സൈസ് തീരുവ കുറച്ചെങ്കിലും സാധാരണ ഉപഭോക്താക്കൾക്ക് ചില്ലറ വിൽപനയിൽ ഉടൻ വിലക്കുറവ് ലഭിക്കാൻ സാധ്യതയില്ല. രാജ്യാന്തര വിപണിയിലെ വിലവർധനവ് മൂലം നഷ്ടം നേരിടുന്ന എണ്ണക്കമ്പനികൾക്ക് ആശ്വാസം നൽകാനാണ് ഈ നടപടി. സ്വകാര്യ കമ്പനികൾ ഇന്ധനവില ഉയർത്താൻ ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങൾക്കിടെയാണ് സർക്കാരിന്റെ ഈ അടിയന്തര ഇടപെടൽ.

നയാര വില വർധിപ്പിച്ചു

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറായ നയാര (Nayara) കഴിഞ്ഞ ദിവസം ഇന്ധനവില വർധിപ്പിച്ചിരുന്നു. പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് കമ്പനി കൂട്ടിയത്. ഗുജറാത്തിലെ വാഡിനാർ റിഫൈനറിയിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഒരുങ്ങുന്നതിനിടെയാണ് രാജ്യത്തുടനീളം 6,660 ഔട്ട്ലെറ്റുകളുള്ള നയാരയുടെ ഈ നീക്കം. എന്നാൽ പൊതുമേഖലാ എണ്ണക്കമ്പനികളോ മറ്റ് സ്വകാര്യ ഏജൻസികളോ നിലവിൽ വില വർധിപ്പിച്ചിട്ടില്ല.

​ആഭ്യന്തര വിപണിയിൽ ഇന്ധനലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനും കേന്ദ്രത്തിന്റെ പുതിയ തീരുമാനം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

27/03/2026
March 2026
S M T W T F S
1234567
891011121314
15161718192021
22232425262728
293031  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534