ദുബായിൽ സുഹൃത്തുക്കളുടെ തർക്കം മാറ്റാൻ ഇടപെടുന്നതിനിടെ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു
Kerala, World

ദുബായിൽ സുഹൃത്തുക്കളുടെ തർക്കം മാറ്റാൻ ഇടപെടുന്നതിനിടെ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

Spread the love

ദുബായ്: താമസസ്ഥലത്തെ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ് മരിച്ചത്.
കഴിഞ്ഞ മൂന്ന് വർഷമായി ദുബായിൽ പ്രവാസിയായ ജസീൽ, താമസിക്കുന്ന മുറിയിലെ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കേറ്റം ശാന്തമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. തർക്കത്തിനിടെ സുഹൃത്തിന്റെ കുത്തേറ്റ ജസീൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു.
നിലവിൽ മൃതദേഹം ദുബായിലെ അൽ റാഷിദിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു.

18/04/2026
June 2026
S M T W T F S
 123456
78910111213
14151617181920
21222324252627
282930  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534