കോന്നിയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു
Kerala

കോന്നിയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു

Spread the love

പത്തനംതിട്ട: കോന്നി ആനക്കൂട്ടിൽ (ആന പരിപാലന കേന്ദ്രം) ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു. ‘മീന’ എന്ന ആനയുടെ പാപ്പാനായ ചേരിമുക്ക് പുളിക്ക നിവാസിൽ മോഹനൻ നായർ(65)ആണ് മരിച്ചത്.

ആനത്താവളത്തിലെ ‘പ്രിയദർശിനി’ എന്ന ആനയുടെ തുമ്പിക്കൈയിൽ പരിക്കേറ്റിരുന്നു. ഈ മുറിവ് പരിശോധിക്കുന്നതിനായി സമീപത്തേക്ക് ചെന്നപ്പോഴാണ് മോഹനന് നേരെ ആനയുടെ ആക്രമണമുണ്ടായത്. ആനയുടെ ചവിട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൃതദേഹം തുടർനടപടികൾക്കായി കോന്നി താലൂക്ക് ആശുപത്രി എത്തി ശേഷം പോലീസ് നടപടികൾക്ക് ശേഷം കോന്നി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഭാര്യ: രമാദേവി. മക്കൾ: രശ്മി എം നായർ, രഞ്ജിനി എം നായർ. മരുമക്കൾ: ജയകുമാർ, സതീഷ് കുമാർ.

08/08/2026
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534