കാക്കിമനസ്സുകളിൽ ഈദ് മധുരം; കൊല്ലം ഡിഎച്ച്ക്യു ക്യാമ്പിൽ ‘ഹൃദയനിലാവ്’ സംഗമം
Kerala

കാക്കിമനസ്സുകളിൽ ഈദ് മധുരം; കൊല്ലം ഡിഎച്ച്ക്യു ക്യാമ്പിൽ ‘ഹൃദയനിലാവ്’ സംഗമം

Spread the love

കൊല്ലം: ലാത്തിക്കും നിയമപാലനത്തിനുമിടയിൽ സാഹോദര്യത്തിന്റെ മധുരം പകർന്ന് കൊല്ലം സിറ്റി ഡിഎച്ച്ക്യു ക്യാമ്പിലെ സേനാംഗങ്ങൾ ഒത്തുചേർന്നു. ‘ഹൃദയനിലാവ് 2026’ എന്ന പേരിൽ സംഘടിപ്പിച്ച ഈദ് സംഗമം ക്യാമ്പ് അങ്കണത്തെ വർണ്ണാഭമാക്കി. ഔദ്യോഗിക തിരക്കുകളുടെ സമ്മർദ്ദമില്ലാതെ, കുടുംബാംഗങ്ങൾക്കൊപ്പം പോലീസ് ഉദ്യോഗസ്ഥർ ആഘോഷം പങ്കിട്ടു.

ഡിഎച്ച്ക്യു ഡിസ്ട്രിക്ട് കമാൻഡന്റ് (DC) ജോസ് ഫിലിപ്പ് സംഗമം ഉദ്ഘാടനം ചെയ്തു. കരുത്തിനൊപ്പം സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പകരുകയാണ് ഇത്തരം കൂട്ടായ്മകളെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കൺട്രോൾ റൂം സി.ഐ നിയാസ്, ആർ.ഐ ജയചന്ദ്രൻ, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ജിജു സി. നായർ, കെ.പി.എ ജില്ലാ സെക്രട്ടറി വിമൽ കുമാർ, സൊസൈറ്റി സെക്രട്ടറി ഷിനോദാസ് എന്നിവർ ആശംസകൾ നേർന്നു.

ജില്ലാ ട്രഷറർമാരായ കണ്ണൻ, അപ്പു, കോർട്ടർ മാഷ് ദിലീപ്, നെരൂദ, ഡിഎച്ച്ക്യു യൂണിറ്റ് പ്രസിഡന്റ് സജി, സെക്രട്ടറി വൈ. സാബു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സേനാംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചടങ്ങ് കാക്കിപ്പടയുടെ സ്നേഹക്കൂട്ടായ്മയായി മാറി.

 

19/03/2026
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534