മയ്യനാട് സേവാഭാരതി നിർമ്മിച്ച തണൽ വീടിന്റെ താക്കോൽ ദാന കർമ്മം നടന്നു
Kerala

മയ്യനാട് സേവാഭാരതി നിർമ്മിച്ച തണൽ വീടിന്റെ താക്കോൽ ദാന കർമ്മം നടന്നു

Spread the love

മയ്യനാട്: കാരുണ്യത്തിന്റെ കൈത്താങ്ങുമായി കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹായത്തോടെ മയ്യനാട് സേവാഭാരതി നിർമ്മിച്ച വീടിന്റെ താക്കോൽ ദാന കർമ്മം നിർവഹിച്ചു. മയ്യനാട് ജന്മംകുളം ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആർ.എസ്.എസ് ദക്ഷിണ കേരളം പ്രാന്ത പ്രചാരക് ശ്രീ. എസ്. സുദർശൻ കുടുംബത്തിന് താക്കോൽ കൈമാറി.

​മയ്യനാട് തട്ടാരയിൽ 13-ാം വാർഡിൽ താമസിക്കുന്ന പ്രിയങ്കയ്ക്കും കുടുംബത്തിനുമാണ് എട്ട് ലക്ഷം രൂപ ചെലവിൽ പുതിയ വീട് ഒരുങ്ങിയത്. തലചായ്ക്കാൻ ഒരിടമില്ലാതെ ബുദ്ധിമുട്ടിയിരുന്ന ഈ കുടുംബത്തിന് സേവാഭാരതിയുടെയും ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെയും ഇടപെടൽ വലിയ ആശ്വാസമായി.

​സേവാഭാരതി മയ്യനാട് യൂണിറ്റ് പ്രസിഡന്റ് സതീഷ്കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സമിതി രക്ഷാധികാരി നാണു തമ്പി, ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത്, ജില്ലാ വൈസ് പ്രസിഡന്റ് ഡോ. സുജാത, ആർ.എസ്.എസ് കൊട്ടിയം നഗർ സംഘചാലക് രാജീവ് എന്നിവർ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

​സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് താങ്ങാവുക എന്ന ലക്ഷ്യത്തോടെ സേവാഭാരതി നടപ്പിലാക്കുന്ന വിവിധ സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ ഭവന നിർമ്മാണം പൂർത്തിയാക്കിയത്. പരിപാടിയിൽ സെക്രട്ടറി ഗുൽസാരിലാൽ, ട്രഷറർ വിഷ്ണു, ആനന്ദ്, മജുലാൽ തുടങ്ങിയവർ പങ്കെടുത്തു.

23/03/2026
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534