ശബരിമല ഡ്യൂട്ടിക്കിടെ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു
Kerala

ശബരിമല ഡ്യൂട്ടിക്കിടെ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

Spread the love

പത്തനംതിട്ട: ശബരിമല നിലയ്ക്കലിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരമായി പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. പത്തനംതിട്ട കൺട്രോൾ റൂമിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ (ഗ്രേഡ്) ആയിരുന്ന മുഹമ്മദ് ഷെഫീഖ് (47) ആണ് മരിച്ചത്.

ശബരിമല നിറപുത്തരി മഹോത്സവവുമായി ബന്ധപ്പെട്ട ഡ്യൂട്ടിക്കിടെ ആഗസ്റ്റ് മൂന്നിന് നിലയ്ക്കലിൽ വെച്ച് ഫിറ്റ്സ് വന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം.

ഭൗതികശരീരം ഇന്നലെ പത്തനംതിട്ട ഡി.എച്ച്.ഒ. ക്യാമ്പിൽ പൊതുദർശനത്തിന് വെച്ചശേഷം ആനപ്പാറയിലെ വീട്ടിലെത്തിച്ചു. ഖബറടക്കം നാളെ നടക്കും.

09/08/2026
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534