ന്യൂഡൽഹി: എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപ്പറേഷൻ (ഇ.എസ്.ഐ.സി.) ഡയറക്ടർ ബോർഡിലേക്ക് എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ വീണ്ടും തെരഞ്ഞെടുത്തു. ലോക്സഭാംഗങ്ങളുടെ പ്രതിനിധിയായാണ് അദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രഖ്യാപനം ലോക്സഭാ കമ്മിറ്റി ബ്രാഞ്ച് നടത്തി.
ഇ.എസ്.ഐ. കോർപ്പറേഷൻ ഡയറക്ടർ ബോർഡിലേക്ക് ലോക്സഭയിൽനിന്ന് രണ്ട് അംഗങ്ങളെയാണ് തെരഞ്ഞെടുക്കുന്നത്. ഇതിലേക്ക് മൂന്ന് പേർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. ഒരാൾ പത്രിക പിൻവലിക്കേണ്ട അവസാന തീയതിക്ക് മുമ്പായി പത്രിക പിൻവലിച്ചതോടെയാണ് എൻ.കെ. പ്രേമചന്ദ്രൻ എം.പിയെയും പ്രവീൺ ഖണ്ഡേൽവാളിനെയും ഡയറക്ടർ ബോർഡ് അംഗങ്ങളായി തെരഞ്ഞെടുത്തത്.




